പി.എം.വർഗ്ഗീസ് (62) ബഹ്റൈനിൽ നിര്യാതനായി

പി.എം.വർഗ്ഗീസ് (62) ബഹ്റൈനിൽ നിര്യാതനായി

സൽമാനിയ: ബഹ്റൈൻ എ.ജി. സഭാംഗം പാണ്ടനാട് കീഴ് വന്മഴി, പറങ്കാമൂട്ടിൽ പി.എം.വർഗ്ഗീസ് (അച്ചൻകുഞ്ഞ് - 62 ) ബഹ്റൈനിൽ നിര്യാതനായി.

ജോലിയോടനുബന്ധിച്ച് ദീർഘവർഷങ്ങളായി ബഹ്റൈനിൽ ഉള്ള താൻ കഴിഞ്ഞ ഏതാനം നാളായി ശാരീക ബുദ്ധിമുട്ടുകളിൽ ആയിരുന്നു.

ഭൗതീക ശരീരം ജനുവരി 3 ന് വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും. സംസ്കാരം ചർച്ച് ഓഫ് ഗോഡ് (ഗിൽഗാൽ ) സഭയുടെ നേതൃത്വത്തിൽ ജനു. 6ന് തിങ്കൾ രാവിലെ പാണ്ടനാട്, കീഴ് വന്മഴി പറങ്കാമൂട്ടിലെ കുടുംബവീട്ടിലെ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം ഉച്ചയോടെ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

പാസ്റ്റർ ലിജു ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ തിരുവല്ല, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് സാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഭാര്യ: മോളമ്മ വർഗ്ഗീസ്.

മക്കൾ: എബിൻ മത്തായി വർഗ്ഗീസ്, ഏഞ്ചലിൻ സൂസ്സൻ വർഗ്ഗീസ്, ആഷിഷ് മത്തായി വർഗ്ഗീസ്, അഭിലാഷ് മത്തായി വർഗ്ഗീസ്.

ബഹ്റൈനിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക : പാസ്റ്റർ ബിജു ഹെബ്രോൻ - +918089817471