റവ. പൗലോസ് കുന്നുമേൽ (കുന്നുമേൽ അച്ചൻ - 80) കർത്തൃസന്നിധിയിൽ

റവ. പൗലോസ് കുന്നുമേൽ (കുന്നുമേൽ അച്ചൻ - 80) കർത്തൃസന്നിധിയിൽ

മൂവാറ്റുപുഴ: മലങ്കര ക്രിസ്ത്യൻ ചർച്ചിന്റെ സ്ഥാപകനും മുൻ ഡയറക്‌ടറുമായിരുന്ന റവ. പൗലോസ് കുന്നുമേൽ ( കുന്നുമേൽ അച്ചൻ -80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ.19ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടക്കും.

മലങ്കര യാക്കോബായ സുറിയാനി സഭയിൽ നിന്ന് വിശ്വാസ സ്നാനം സ്വീകരിച്ച് ഒരു കൂട്ടം വൈദീകർ ചേർന്ന് 1990 -ൽ സ്ഥാപിച്ച സഭയാണ് മലങ്കര ക്രിസ്ത്യൻ ചർച്ച്. സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്നു റവ. പൗലോസ് കുന്നുമ്മേൽ.

ഭാര്യ: പരേതയായ അമ്മിണി പൗലോസ്.

മക്കൾ: ഐസക് പോൾ, ഷീബ, ഷീന, മാത്യു പോൾ.

മരുമക്കൾ: സെസീപോൾ, ജോൺസൺ, ബിനീഷ്, ഷിനി  സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്

Advertisement 

Advertisement