പാസ്റ്റർ കെ.സി.ചെറിയാന്റെ സംസ്കാരം നാളെ ജൂൺ 15ന് ; ശുശ്രൂഷകൾ ഗുഡ്ന്യൂസ്‌ ഓൺലൈനിൽ  തത്സമയം വീക്ഷിക്കാം 

0
2394

ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റ് മുൻ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി.ചെറിയാന്റെ സംസ്കാര ശുശ്രൂഷകൾ ഗുഡ്ന്യൂസ്‌ ഓൺലൈനിൽ  തത്സമയം വീക്ഷിക്കാം 

  മുംബൈ :ഐപിസി മഹാരാഷ്ട്ര സ്റ്റേറ്റിലെ പ്രാരംഭകാല പ്രവർത്തകനും മുൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ കൊച്ചിയിൽ കുടുംബത്തിൽ 
കാട്ടാമറ്റത്തുമൂലയിൽ പാസ്റ്റർ കെ.സി.ചെറിയാൻ (ജോയിച്ചായൻ-84) ജൂൺ 12നു രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 
 സംസ്കാര ശുശ്രൂഷകൾ ജൂൺ 15 ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിലും 9 മണിക്ക്  തിരുവല്ല ആഞ്ഞിലിത്താനം പെനിയേൽ ഐപിസി സഭാഹാളിലും നടക്കും. 
 
 തുടർന്ന് 11.45 ന് ആഞ്ഞിലിത്താനം ഐപിസി പെനിയേൽ  സെമിത്തേരിയിൽ ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 12.30ന് സംസ്കരിക്കും.
  കട്ടപ്പന കോഴിമല മഠത്തിപ്പറമ്പിൽ ഏലികുട്ടിയാണ് ഭാര്യ. 
മക്കൾ: ജേക്കബ് ചെറിയാൻ (സൗദി അറേബ്യ )കുര്യൻ ചെറിയാൻ (ബോംബെ )ഡേവിഡ് ചെറിയാൻ (ബോംബെ )ആൻസി ജോൺ തോമസ് (കുവൈറ്റ്‌ ). 
മരുമക്കൾ. ജെസ്സി, എയ്‌ഞ്ചൽ, സുനിത, പാസ്റ്റർ ജോൺ തോമസ് (ചെന്നൈ )
പരേതൻ കേരളം, ഒറീസ്സ, ഭോപ്പാൽ, മുംബൈയിൽ ദാദർ, താനെ, വാശി,  ഭാണ്ഡൂപ്പ്,  ഉല്ലാസ് നഗർ, അംബെർനാഥ് എന്നിവിടങ്ങളിൽ സഭാ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ 
മഹാരാഷ്ട്ര സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് എന്ന നിലയിൽ  നിസ്തുല്ല്യ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
          മഹാരാഷ്ട്ര സ്റ്റേറ്റ് ഭാരവാഹികൾ വിയോഗത്തിൽ  അനുശോചനം രേഖപ്പെടുത്തി. (കൂടുതൽ വിവരങ്ങൾക്ക്: 919745648423 -Jacob Cheriyan )

വാർത്ത: സജി പീച്ചി

 

LEAVE A REPLY

Please enter your comment!
Please enter your name here