പാസ്റ്റർ തങ്കച്ചൻ ശാമുവേൽ അമേരിക്കയിൽ നിര്യാതനായി

0
2103

ഹ്യൂസ്റ്റൺ: പുനലൂർ ഇടമൺ മുതുമരത്തിൽ വീട്ടിൽ പാസ്റ്റർ തങ്കച്ചൻ ശാമുവേൽ (69) ജൂൺ 4-നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണു. ഇൻഡ്യൻ വ്യോമസേനയിൽ 15 വർഷം ഔദ്യോഗികജോലിയിൽ ആയിരുന്ന ശേഷം ദൈവവേലയോടനുബന്ധിച്ച് ഭാരതത്തിൽ രാജ്ഘോട്ടിലും, പിന്നീട് ജാംനഗറിലും ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാദേശിക സഭാ ശുശ്രൂഷയിൽ ആയിരുന്നു. 1999-ൽ അമേരിക്കയിൽ ഹ്യൂസ്റ്റണിൽ താമസമാക്കിയശേഷം, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ശുശ്രൂഷയിൽ വ്യാപൃതനായിരുന്നു.

ഭൗതീകശരീരം ജൂൺ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണീക്ക് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹ്യൂസ്റ്റൺ സഭാ മന്ദിരത്തിൽ (1120 S. Post Oak Road, Houston, Texas 77035) പൊതുദർശനത്തിനുവെയ്ക്കുകയും, തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. സംസ്കാര ശുശ്രൂഷ ജൂൺ 8 ശനിയാഴ്ച രാവിലെ 9:30-നു അതേ മന്ദിരത്തിൽ ആരംഭിക്കും.

എഴുമറ്റൂർ കൊല്ലാല വീട്ടിൽ മേരി തങ്കച്ചൻ ആണു സഹധർമ്മിണി.  മക്കൾ : പാസ്റ്റർ സാം തങ്കച്ചൻ,  ബെറ്റ്സി , മരുമക്കൾ: ബെൻസി, ബെന്നി തോമസ്.

പരേതനു 5 കൊച്ചുമക്കളുണ്ട്.

വാർത്ത: സാം മാത്യു ഡാളസ്

LEAVE A REPLY

Please enter your comment!
Please enter your name here