പാസ്റ്റർ മോൻസി എം.വർഗീസ്(75) കർത്തൃസന്നിധിയിൽ

0
3117

 തിരുവല്ല: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും തൃശൂർ (N) സെൻ്റർ മുൻ ശുശ്രൂഷകനുമായ വീയപുരം മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ മോൻസി എം.വർഗീസ് (75) ജൂലൈ 8 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം (N), ചങ്ങനാശേരി (E), ചെന്നൈ, ആൻഡമാൻസ് എന്നീ സെൻ്ററുകളിലെ വിവിധ സഭകളിൽ പാസ്റ്ററായിരുന്നു. ആൻഡമാൻസ് സെൻ്ററിൻ്റെ ചുമതലയും ചെങ്ങന്നൂർ, ചങ്ങനാശേരി സെൻ്ററുകളുടെ വൈസ് പ്രസിഡൻ്റ് ചുമതലയും നിർവഹിച്ചിട്ടുണ്ട്. സഭയുടെ സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററികളിൽ നേരത്തെ അംഗമായിരുന്നിട്ടുണ്ട്.
ഭാര്യ: സാറാമ്മ (കുഞ്ഞുമോൾ). മക്കൾ: പ്രെയ്സി (മുംബൈ), ബ്ലെസി, നിസി (ബഹ്റൈൻ), ഗോഡ്ലി (യുഎസ്).മരുമക്കൾ: ഫിലിപ്പ് സാമുവൽ (മേൽപ്പാടം), ബെൻസൺ തെങ്ങുംപള്ളിൽ (കുമ്പനാട്), മാത്യു (കറ്റാനം), സിമി (പെണ്ണുക്കര). ഐ പി സിയിലെ സീനിയർ പാസ്റ്ററും ആലപ്പുഴ (E) സെൻ്റർ ശുശ്രൂഷകനുമായ  പാസ്റ്റർ എം.വി.വർഗീസിൻ്റെ സഹോദരപുത്രനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here