ടി.പി.എം അഡയാർ സെൻറർ പാസ്റ്റർ പി.ജോൺസൺ(70) കർതൃസന്നിധിയിൽ

0
2358

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ ചെന്നൈ അഡയാർ സെൻ്റർ പാസ്റ്റർ പി. ജോൺസൺ(70) നിത്യതയിൽ. സംസ്കാരം ജൂൺ 12 ന് ഉച്ചകഴിഞ്ഞ് 2 ന് അഡയാർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം സഭാ സെമിത്തെരിയിൽ. കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി മൂന്നാർ, ചെന്നൈ, തൂത്തുക്കുടി, കടലൂർ, തേനി, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു.

കേരളമുൾപ്പടെ ഇന്ത്യയുടെ വിവിധയിടങ്ങളിൽ സഭയുടെ കൺവൻഷൻ പ്രസംഗകനായിരുന്നു.
മൂന്നാർ സൈലൻ്റ് വാലി സ്വദേശിയായ പരേതരായ പോൾ – ഭാഗ്യം ദമ്പതികളുടെ മൂത്ത മകനായ പാസ്റ്റർ ജോൺസൺ ദൈവവിളി അനുസരിച്ച് 1979ൽ ടി.പി.എം സഭയുടെ ശുശ്രൂഷകനായി സുവിശേഷ വേല ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here