പാസ്റ്റർ എസ്. മോസസ് കർതൃസന്നിധിയിൽ

0
2989

തിരുവനന്തപുരം: അസംബ്ലിസ് ഓഫ് ഗോഡ് ശാന്തംമൂല സഭാ ശുശ്രൂഷകൻ പാസ്റ്റർ എസ്. മോസസ് ഇന്ന്  ജൂൺ 11 ന്  കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വെള്ളി ഉച്ചക്ക് 12 ന് നടക്കും.

ഊരുട്ടമ്പലം, കൊണ്ണിയൂർ, വെളളനാട്, പറണ്ടോട്, ഭാസ്കർ നഗർ, മുക്കോല , പുതുക്കുറിച്ചി, മലയിൽകീഴ് എന്നീ സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ഇന്നത്തെ പറണ്ടോട് സഭാ ഹാളിന്റെ ഫൗണ്ടേഷൻ വരെയുള്ള പണികൾ പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്. അദ്ദേഹം ശുശ്രൂഷിച്ചിരുന്ന സഭകളിൽ പ്രയർ ഗ്രൂപ്പുകൾ ആരംഭിക്കുകയും സഭയുടെ ബ്രാഞ്ചുകൾ തുടങ്ങുകയും ചെയ്തിരുന്നു. ഇറവൂർ, മീനാങ്കൽ, മലയടി എന്നീ സ്ഥലങ്ങളിലെ ബ്രാഞ്ച് പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്. ഇറവൂർ ഇന്ന് എ. ജിയുടെ അംഗീകൃത സഭയാണ്.
ഭാര്യ: സരോജം
മക്കൾ : ജോസിഫസ്, സുന്ദുക, യുവോദ്യ, ഫേബ
മരുമക്കൾ: സൗമ്യ ജോസിഫസ് (IET നാഗ്പൂർ) Pr. ഫ്രാൻസിസ് (ചൊവ്വര AG ) Evg.ബെൻലാൽ (IET നാഗ്പൂർ ) ഡോൺ ബോസ്കോ.

വാർത്ത: ബൈജു എസ് പനയ്ക്കോട്

LEAVE A REPLY

Please enter your comment!
Please enter your name here