പാസ്റ്റർ സിജു രാജൻ ഉള്ളന്നൂരിൻ്റെ (34) സംസ്കാരം ഓഗ.5 ന്

0
8177

ചെങ്ങന്നൂർ: ചെങ്ങന്നൂർ ടൗൺ ശാരോൺ ചർച്ച് പാസ്റ്റർ സിജു രാജൻ ഉള്ളന്നൂർ (34) ആഗ.2 ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രൂഷ ഓഗസ്റ്റ് 5 ന് ബുധനാഴ്ച്ച രാവിലെ 8 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്കു ശേഷം  9 മണി മുതൽ മെഴുവേലി ശാരോൺ ചർച്ചിൽ പൊതുദർശനത്തിനു വെയ്ക്കും. തുടർന്നു 12 മണിയോടെ സഭാ സെമിത്തേരിയിൽ  സംസ്ക്കരിക്കും.

രക്താർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി ചികിത്സയിൽ  ആയിരുന്നു
എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷവും ബ്ലഡ് കൗണ്ട് കുറഞ്ഞതിനെ തുടർന്നു തിരുവനന്തപുരം ആർസിസി യിലേക്ക് തുടർ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിരുന്നു .

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നു പ്രാർത്ഥിക്കുകയും കൈത്താങ്ങ് നൽകുകയും ചെയ്തവർ അനേകരാണ് . 

 ചെങ്ങന്നൂർ ചർച്ച് പാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു വരുമ്പോൾ രോഗബാധിതനായി. എക്സൽ വിബിഎസ് സജീവ പ്രവർത്തകനായിരുന്നു. മെഴുവേലി ശാരോൻ സഭാംഗമാണ്.

ഭാര്യ: ഷൈനി, മകൾ: ഇവാന (4 വയസ്സ്).

LEAVE A REPLY

Please enter your comment!
Please enter your name here