പാസ്റ്റർ എസ്. തങ്കച്ചൻ (84) കർത്തൃസന്നിധിയിൽ
ബെംഗളൂരു: ഐപിസി സീനിയർ ശുശ്രൂഷകൻ അഞ്ചൽ തടത്തിവിള പുത്തൻ വീട്ടിൽ പാസ്റ്റർ എസ്. തങ്കച്ചൻ (84) ബാംഗ്ലൂരിൽ മകൻ എബിയുടെ വസതിയിൽ വെച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം സെപ്റ്റംബർ 21 ശനി രാവിലെ 9.30ന് ബാംഗ്ലൂർ ഹെന്നൂർ ഗിൽഗാൽ ഐപിസി സഭയുടെ നേതൃത്വത്തിൽ വഡേരഹളളി കിങ്സ് കൺവെൻഷൻ സെൻ്ററിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ സെമിത്തേരിയിൽ.
40 വർഷങ്ങൾ ഐ പി സി യുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷകനായിരുന്നിട്ടുള്ള പാസ്റ്റർ എസ് തങ്കച്ചൻ , ചില വർഷങ്ങളായി ബാംഗ്ലൂരിലുള്ള മകൻറെ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഭാര്യ:അടൂർ മണക്കാല കുറുമ്പിൽ കുടുബാംഗം തങ്കമ്മ.
മക്കൾ: ആലീസ്( അടൂർ), ഏബ്രഹാം (എബി - ബെംഗളുരു), ആൻസി (ഷേബ- എറണാകുളം).
മരുമക്കൾ: പാസ്റ്റർ പി.ഡി. സൈമൺ, റീന, ജോജി എം. ഇടിക്കുള