ചെങ്ങന്നൂർ കൊഴുവല്ലൂർ പാറപ്പള്ളിൽ രാജൻ ഏബ്രഹാം (81) ന്യുയോർക്കിൽ നിര്യാതനായി
ന്യുയോർക്ക്: യോങ്കേഴ്‌സ് ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് സ്ഥാപകാംഗം ചെങ്ങന്നൂർ കൊഴുവല്ലൂർ പാറപ്പള്ളിൽ രാജൻ ഏബ്രഹാം (81) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷ ഒക്ടോബർ 11 ന് (വെള്ളിയാഴ്ച്ച) യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഹോമിൽ നടക്കും. മധ്യപ്രദേശ് പോലീസിലും മലബാർ സ്പെഷ്യൽ പോലീസിലും ഉദ്യോഗസ്ഥനായി സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: മാങ്ങാനം പുതുപ്പറമ്പിൽ കർമേലിൽ പരേതയായ ഏലിയാമ്മ ഏബ്രഹാം (തങ്കമ്മ). മക്കൾ: റോബി, റീന, ഷെർലി, മെർലി. മരുമക്കൾ: നവോമി, രാജൻ, ഫ്രാങ്ക്, നവീൻ.