പാസ്റ്റർ രാജു വർഗ്ഗീസ് നിത്യതയിൽ; സംസ്കാരം ആഗസ്റ്റ് 29 നാളെ ബെംഗളുരുവിൽ

0
4031

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ ജയനഗർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജു വർഗ്ഗീസ് ( 61) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ആഗസ്റ്റ് 29 നാളെ രാവിലെ 10ന് ബെംഗളുരു ഗധലഹള്ളി പെന്തെക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3ന് സഭാ സെമിത്തേരിയിൽ.

കഴിഞ്ഞ 42 വർഷം തൃശൂർ, കോട്ടയം, തിരുവല്ല , കട്ടപ്പന, റാന്നി, മൂന്നാർ, കൊട്ടാരക്കര, ബെംഗളുരു എന്നിവിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകനായിരുന്നു.
കൊട്ടാരക്കര – വിലങ്ങറ പുത്തൻവീട്ടിൽ പരേതനായ ഗീവർഗ്ഗീസ് – റാഹേലമ്മ ദമ്പതികളുടെ ഒൻപത് മക്കളിൽ ഇളയ മകനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here