റവ. രാജു തോമസ് (70) കർതൃസന്നിധിയിൽ

റവ. രാജു തോമസ് (70) കർതൃസന്നിധിയിൽ

ചണ്ഡിഗഡ്: ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റീജിയൻ ഓവർസിയർ റവ.രാജു തോമസ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  വാര്യാപുരം ചർച്ച് ഓഫ് ഗോഡ് സഭാംഗവും പത്തനംത്തിട്ട മുതുമരത്തിൽ കുടുംബാംഗവും ആണ്.

സംസ്ക്കാരം ജൂലൈ 27 നു ശനിയാഴ്ച രാവിലെ 9 ന് പത്തനംതിട്ട വാര്യാപുരം മുതുമരത്തിൽ ഭവനത്തിൽ ആരംഭിച്ച് വാര്യാപുരം ദൈവസഭാ സെമിത്തേരിയിൽ.

നോർത്തേൻ റീജിയനുവേണ്ടി  ശുശ്രൂഷ ജൂലൈ 24 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെ ചാണ്ടിഗഡ് സെക്ടർ 41 ലുള്ള സഭാ ആസ്ഥാനത്തു നടക്കും.

മുളക്കുഴ സീയോൻ ബൈബിൾ കോളേജിലെ പഠനാനന്തരം കേരളത്തിൽ പ്രവർത്തിക്കുകയും  1981 ൽ മുംബൈയിൽ എത്തുകയും ഇരുപതിലധികം വർഷം സെന്ററൽ വെസ്റ്റേൻ റീജിയൻ ഓഫീസ് സെക്രട്ടറിയായും പതിനെട്ടു വർഷം നോർത്തേൻ റീജിയൻ ഓവർസീയറായും സേവനം അനുഷ്ഠിച്ചു. ഓൾ ഇന്ത്യ ഗവേണിങ് ബോഡി മുൻ ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: ലാലിമോൾ (റാന്നി പെരുന്നാടു തെങ്ങിൽ കുടുംബം).

മക്കൾ: ലിൻഡ, ജെഫി

ജാമാതാവ്: ജിനു ജേക്കബ് (പൂനാ)