ഡോ. റാണി മത്തായി (69) ചിക്കാഗോയിൽ നിര്യാതയായി

ഡോ. റാണി മത്തായി (69) ചിക്കാഗോയിൽ നിര്യാതയായി

ചിക്കാഗോ : കോട്ടയം, മാങ്ങാനം, പണിക്കരു വീട്ടിൽ പരേതനായ പി.ജെ. അലക്സാണ്ടർ (ബാറ്റ ബേബിച്ചൻ) മകളും ഡോ. വർഗീസ് മത്തായിയുടെ ഭാര്യയുമായ ഡോ. റാണി മത്തായി (സാറാമ്മ അലക്സാണ്ടർ - 69) ചിക്കാഗോയിൽ നിര്യാതയായി. എൽജിൻ ജഡ്സൺ യൂണിവേഴ്സിറ്റിയിൽ പ്രഫസർ ആയിരുന്നു. സംസ്കാര ശുശ്രൂഷകൾ ജൂലൈ 28, 29 തീയതികളിൽ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ  ചിക്കാഗോയിൽ നടക്കും. 

മക്കൾ: രാജീവ് മത്തായി, അലക്സാണ്ടർ മത്തായി. 
സഹോദരങ്ങൾ: പരേതനായ രാജൻ അലക്സാണ്ടർ, ജോർജ് പി. അലക്സാണ്ടർ, സുശീല മാത്യു ജേക്കബ്, അലക്സ് പി. അലക്സാണ്ടർ, എലിസബത്ത് സാം തോമസ്, റിബേക്ക എബി. 

Advertisement