പാസ്റ്റർ സാം മാത്യുവിൻ്റെ സംസ്‌കാരം സെപ്. 2 തിങ്കളാഴ്ച

 പാസ്റ്റർ സാം മാത്യുവിൻ്റെ സംസ്‌കാരം സെപ്. 2 തിങ്കളാഴ്ച

ഡാളസ്: ആഗസ്റ്റ് 26 ന് ഡാളസിൽ  നിര്യാതനായ ഇന്ത്യ പെന്തെക്കോസ്ത്  ദൈവസഭ അടൂർ വെസ്റ്റ് ശുശ്രൂഷകൻ ഏഴംകുളം കുഴിഞ്ഞവിളയിൽ പാസ്റ്റർ സാം മാത്യു (66) വിൻ്റെ സംസ്കാരം സെപ്റ്റംബർ 2 തിങ്കളാഴ്ച ഡാളസിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ രാവിലെ 9 ന് മെസ്കിറ്റിലുള്ള ശാരോൻ ഫെലോഷിപ്പ് സഭാ മന്ദിരത്തിൽ (940 Barnes Bridge Rd, Mesquite, TX 75150) ആരംഭിക്കുകയും1.30 യോടെ ലേക്ക് വ്യൂ (2343 Lake Rd, Lavon, TX 75166) സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. 

അടൂർ വെസ്റ്റ് സെൻ്ററിൽ പുതുമല, തെങ്ങമം, തേപ്പുപ്പാറ, മണക്കാല, കിഴക്കുപുറം, പനന്തോപ്പ്, പള്ളിക്കൽ എന്നിവടങ്ങളിലും, ബാംഗ്ലൂർ മത്തിക്കര, ഡാളസ് സയോൺ ഗോസ്പൽ അസംബ്ലി എന്നീ സഭകളിലും ദൈവീക ശുശ്രൂഷയിൽ ആയിരുന്നിട്ടുണ്ട്. നിലവിൽ ഡാളസ് ഇർവിംഗിലുള്ള ഇന്ത്യാ പെന്തെക്കോസ്തൽ അസംബ്ലിയുടെ (IPA) യുടെ അംഗമായിരുന്നു.

പുനലൂർ നരിക്കൽ മുപ്പിരത്ത് വീട്ടിൽ ലീലാമ്മയാണ് സഹധർമ്മിണി .

മക്കൾ: റെജി, റോയി, റീന.

മരുമക്കൾ: ബിജി വർഗ്ഗീസ്, ലവ്‌ലി സാം, മെൽബിൻ ബെയ്‌സിൽ