വിദ്യാഭ്യാസ വകുപ്പ് മുൻ സൂപ്രണ്ട് ഹരിപ്പാട് കാണിച്ചെനെല്ലൂർ കൊട്ടാരത്തിൽ സാമുവൽ ദാനിയേൽ (തങ്കച്ചൻ -86) ന്യൂയോർക്കിൽ നിര്യാതനായി

വിദ്യാഭ്യാസ വകുപ്പ് മുൻ സൂപ്രണ്ട് ഹരിപ്പാട് കാണിച്ചെനെല്ലൂർ കൊട്ടാരത്തിൽ സാമുവൽ ദാനിയേൽ (തങ്കച്ചൻ -86) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: കേരളാ സ്റ്റേറ്റ് വിദ്യാഭ്യാസ വകുപ്പ് മുൻ സൂപ്രണ്ട് ഹരിപ്പാട് കാണിച്ചെനെല്ലൂർ കൊട്ടാരത്തിൽ സാമുവൽ ദാനിയേൽ(തങ്കച്ചൻ -86) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻ്റിൽ നിര്യാതനായി. പൊതുദർശനം ആഗസ്റ്റ് 2 ന് വൈകിട്ട് 6 മുതൽ 9 വരെയും, സംസ്കാര ശുശ്രൂക്ഷ  3 ന് രാവിലെ 9നും ന്യൂ ഡ്രോപ്പ് മൊറെവിയൻ ചർച്ചിൽ (Newdrop Moravian Church, 2205 Richmond Rd,Staten Island, NY 10306) നടക്കും.

ഭാര്യ: ഏലിയാമ്മ ( മണിയമ്മ). മക്കൾ: മിനി തങ്കച്ചൻ, റെനി ജോമോൻ, റിജു സാമുവൽ. മരുമക്കൾ: തങ്കച്ചൻ തോമസ് , ജോമോൻ കുര്യാക്കോസ്, ഷാരോൺ റിജു സാമുവൽ

സഹോദരങ്ങൾ: ഏലിയാമ്മ ഫിലിപ്പോസ്, ശോശാമ്മ മാത്യൂസ്, ജോർജ് ദാനിയേൽ , ജോസഫ് ദാനിയേൽ, പരേതയായ മേരിക്കുട്ടി മാത്യു, അന്നമ്മ ജോർജ് വർഗ്ഗീസ്, പാസ്റ്റർ മാത്യൂസ് ദാനിയേൽ(ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ പാസ്റ്റർ - ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാ മുൻ ശുശ്രൂക്ഷകൻ), ലൂസി ജോൺ, ലിസി ബെഞ്ചമിൻ , സൂസൻ തോമസ്.

ഉത്തമ ക്രിസ്തീയ സാക്ഷ്യം വഹിച്ച പരേതൻ കേരളത്തിലായിരുന്നപ്പോൾ വൈ.എം.സി.എ., സി. വൈ. എഫ് എന്നിവയടക്കമുള്ള വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Advertisement