അഞ്ചനാട്ട് പാസ്റ്റർ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ചിക്കാഗോയിൽ നിര്യാതയായി
ചിക്കാഗോ: ഇരവിപേരൂർ അഞ്ചനാട്ട് പാസ്റ്റർ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ചിക്കാഗോയിൽ വെച്ച് നിര്യാതയായി. റാന്നി ചെത്തൊങ്കര പാട്ടമ്പലം കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 13 വെള്ളിയാഴ്ചയും 14 ശനിയാഴ്ചയുമായി നടക്കും. സെപ്റ്റംബർ 13 ന് വൈകിട്ട് 5.30 മുതൽ 8 വരെ ഗ്രേസ് ലയ്ക്കിൽ ഉള്ള ചർച്ചിൽ (Fierce Church, 954 Brae Loch Road, Grace Lake) നടക്കും. ശനിയാഴ്ച രാവിലെ നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഗർണിയിലുള്ള വാറൻ സെമിട്രിയിൽ സംസ്കരിക്കും.
ബെറ്റി വർഗീസ്, സൂസൻ കോശി, സണ്ണി തോമസ് എന്നിവർ മക്കളും ഈപ്പൻ വർഗീസ്, റെജി കോശി, മിനി തോമസ് എന്നിവർ മരുമക്കളും ആണ്.
ഏലിയാമ്മ കുര്യൻ, പാസ്റ്റർ പി വി കുരുവിള, പി വി സൈമൺ, പരേതരായ അന്നമ്മ എബ്രഹാം, പി വി സാമുവേൽ, മറിയാമ്മ എന്നിവർ സഹോദരങ്ങളാണ്.
വാർത്ത: കുര്യൻ ഫിലിപ്പ്