കർതൃദാസി അമ്മിണി (70) നിത്യതയിൽ

0
684

തിരുവല്ല: സുവിശേഷ പ്രവർത്തക കർതൃദാസി അമ്മിണി (70)  കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 13ന് തിങ്കളാഴ്ച കണക്കാരി  സഭയുടെ നേതൃത്വത്തിൽ 9മണിക്ക് ശുശ്രൂഷ ആരംഭിച്ചു 11മണിക്ക് കോതനല്ലൂർ സഭാ സെമിത്തേരിയിൽ സംസ്‌കരിക്കും.

കാണകാരി അമ്പാറമാക്കേൽ കുടുംബാഗമാണ്. 
 പതിമൂന്നാമത്തെ വയസ്സിൽ കർത്താവിനെ സ്വന്ത രക്ഷിതാവും കർത്താവും ആയി സ്വീകരിച്ചു. അന്നു മുതൽ വലിയ പ്രതികൂലങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നു. ഇരുപതാമത്തെ വയസ്സിൽ ഭവനത്തിൽ നിന്നും പുറത്താക്കപ്പെട്ടു. തുടർന്ന് പൂർണ സമയ സുവിശേഷകയായി. കുമ്പനാട് ഹെബ്രോൻ പുരത്തും അതിനോടുള്ള ബന്ധത്തിൽ ആന്ധ്രായിലും പ്രേഷിത പ്രവർത്തകയായി. കുമ്പനാട് കഴിഞ്ഞാൽ ദീർഘ വർഷം തിരുവനന്തപുരത്തായിരുന്നു കർത്താവിന്റെ സാക്ഷി ആയത്.      വിശുദ്ധിക്കും വേർപാടിനും വേണ്ടി നിലനിന്ന മാതാവ് മരണം വരെയും ഒരു മരുന്നു പോലും ഉപയോഗിക്കാതെ ദൈവീക രോഗശാന്തിയിൽ വിശ്വസിച്ചു കൊണ്ട് ആത്മ നിറവിൻ ജീവിതം നയിച്ചു. അവിവാഹിതയായ തനിക്ക് മറ്റ്‌ പലരും ആയിരുന്നു അവസാനം വരെ ഭൗതിക ആശ്രയം. 

LEAVE A REPLY

Please enter your comment!
Please enter your name here