നിലമ്പൂർ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്ററുടെ (83) സംസ്കാരം ജനു. 2ന്

നിലമ്പൂർ കുഞ്ചച്ചേടത്ത്  സോളമൻ മാസ്റ്ററുടെ (83) സംസ്കാരം ജനു. 2ന്

സംസ്കാര ശുശ്രൂഷ തത്സമയം ഗുഡ്ന്യൂസിൽ വീക്ഷിക്കാം

Link: https://youtu.be/SEu2T6S1bX4

നിലമ്പൂർ  :പെന്തെക്കോസ്ത് ദൈവസഭാ റിവൈവൽ സെന്റർ സഭാഗംവും റിട്ട. പ്രധാനാദ്ധ്യാപകനുമായ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി. സംസ്കാരം ജനുവരി 2ന് തിങ്കളാഴ്ച രാവിലെ 9 ന് കൊട്ടുപാറയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നിലമ്പൂർ സഭാ സെമിത്തേരിയിൽ. 

കേരളത്തിലെ ചരിത്രത്തിലാദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 72-ാമത്തെവയസിൽ  മലയാള സാഹിത്യത്തിൽ  ബി.എ.ഡിഗ്രിയും 76-ാമത്തെ വയസിൽ മലയാള സാഹിത്യത്തിൽ  എം.എ.ഡിഗ്രിയും നേടിചരിത്രം സൃഷ്‌ടിച്ച അതുല്യ പ്രതിഭയായായിരുന്നു സോളമൻ മാസ്റ്റർ. 

1939 ൽ തിരുവിതാംകൂറിലെ കുളത്തുപുഴയിൽ ആയിരുന്നു ജനനം . കരുളായി ദേവധാർ  എൽ.പി സ്കൂളിൽ അദ്ധ്യാപകവ്യത്തി ആരംഭിച്ച അദ്ദേഹം ശാസ്തിയാർ യു.പി സ്കൂളിൽ നിന്ന് പ്രധാന അധ്യാപകനായിട്ടാണ് വിരമിച്ചത് . അനേകം വിദ്യാർത്ഥികളിൽ സ്വാധീനം ചെലുത്തിയ മികച്ച അധ്യാപകനും ശ്രദ്ധേയനായ സാമൂഹിക പ്രവർത്തകനുമായിരുന്നു.

കരുളായി ഗ്രാമ പഞ്ചായത്തിൽ വൃദ്ധജനങ്ങൾക്കായി പകൽ വീട് നിർമിക്കുന്നതിനും ആയുർവേദ ആശുപത്രി നിർമിക്കുന്നതിനും  സ്വന്തസ്ഥലം യാതൊരു ഉപാധികളും  കൂടാതെ അദ്ദേഹം വിട്ടുനൽകി മാതൃകയായി . മലയാള- അറബി സാഹിത്യത്തിലും അഗാധ പണ്ഡിത്യമുണ്ടായിരുന്നു. ഒരു ക്രിസ്തീയ പ്രഭാഷകനും എഴുത്തുകാരനും ആയിരുന്ന അദ്ദേഹം സാക്ഷി അപ്പോളോജിസ്റ്റിന്റെ ഒരു സജീവ പ്രവർത്തകൻകൂടി ആയിരുന്നു .  

കരുളായി ദേവദാർ എൽ .പി  സ്കൂളിൽ നിന്നും വിരമിച്ച കെ.ഒ. അമ്മിണി (പീച്ചി മാസ്റ്ററുടെയും പാസ്റ്റർ കെ.ഒ. തോമസിൻ്റെയും സഹോദരി) ആണ് ഭാര്യ. മക്കൾ :  സാംസൺ സോളമൻ  (ഓസ്ട്രേലിയ) സെൽമൻ സോളമൻ- ഖാരീസ് മിനിസ്ട്രീസ് (ഓസ്ട്രേലിയ), ഫേബ (അദ്ധ്യാപിക, A.H.H.  സ്കൂൾ - പാറൽ മമ്പാട്ടു മൂല).