ശോശാമ്മ വർഗീസ് (81) നിര്യാതയായി

0
2726

 അടൂർ: റൂർക്കല സ്റ്റീൽ പ്ലാൻറ് റിട്ട.ഉദ്യോഗസ്ഥനായിരുന്ന കല്ലട കന്നിമേൽപറമ്പിൽ പരേതനായ കെ. ടി.വർഗീസിന്റെ ഭാര്യ  ശോശാമ്മ വർഗീസ് (81) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു . 35 വർഷത്തെ സേവനത്തിനുശേഷം  സ്റ്റീൽ പ്ലാൻറിൽ നിന്നും വിരമിച്ച പരേത അടൂരിലുള്ള മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സംസ്ക്കാരം പിന്നിട്.

 ഒറിസയിലെ റൂർക്കലയിൽ പെന്തക്കോസ്തു പ്രവർത്തങ്ങൾക്ക് തുടക്കം കുറിക്കുന്നതിനും സഭാ വളർച്ചയ്ക്കും ഭർത്താവിനോടൊപ്പം ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയായിരുന്നു ശോശാമ്മ. 

മക്കൾ: സജി വർഗീസ് ( ദുബായ്), ഫിൽജി വർഗീസ്(യു കെ), ജെസി (വിശാഖ പട്ടണം) 

LEAVE A REPLY

Please enter your comment!
Please enter your name here