ട്രാക്കിലെ ഇന്ത്യൻ ഇതിഹാസ താരം മിൽഖ സിങ് അന്തരിച്ചു

0
879

ചണ്ഡീഗഡ്: ഇന്ത്യയുടെ ‘പറക്കും സിങ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് ബാധിച്ചതിന് പിന്നാലെയുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.30ടെയായിരുന്നു മരണം.അഞ്ച് ദിവസം മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യയും കോവിഡിന് പിന്നാലെയുണ്ടായ ആരോ​ഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മരിച്ചിരുന്നു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
ബുധനാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു.
ഒളിംപിക്സ് മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ട്രാക്കില്‍ ഇന്ത്യക്ക് ആവേശമുണര്‍ത്തുന്ന നിരവധി മുഹുര്‍ത്തങ്ങള്‍ പറക്കും സിങ് എന്നറിയപ്പെടുന്ന താരത്തില്‍ നിന്ന് വന്നിട്ടുണ്ട്. 1960ലെ ഒളിംപിക്സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ ഫൈനലിലെത്തിയതോടെ ഒളിംപിക്സ് ഇവന്റില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അദ്ദേഹം. എന്നാല്‍ ഫൈനലില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്.
‘പറക്കും സിങ്’ ഇന്ത്യ കണ്ട ഏറ്റവും മികച്ച പുരുഷ അത്ലറ്റ് മില്‍ഖാ സിങ്ങിന് ഈ വിശേഷണം നല്‍കിയത് മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ അയൂബ് ഖാനാണ്. അക്കഥ ഇങ്ങനെ: 1960കളില്‍ ലഹോറില്‍ നടന്ന ഇന്തൊപാക്ക് മീറ്റില്‍ മില്‍ഖയുടെ പ്രകടനം കണ്ടാണ് അന്ന് പാക്ക് പ്രസിഡന്റായിരുന്ന അയൂബ് ഖാന്‍ അദ്ദേഹത്തെ ‘പറക്കും സിങ്’ എന്നു വിശേഷിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here