തുവയൂർ കോളൂർ തടത്തിൽ സ്റ്റീഫൻ വർഗീസ് ബെംഗളുരുവിൽ നിര്യാതനായി

0
2774

 

ബെംഗളുരു: ദി പെന്തെക്കോസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സഭാംഗം കടമ്പനാട് തുവയൂർ കോളൂർ തടത്തിൽ സ്റ്റീഫൻ വർഗീസ് (75) ബെംഗളുരുവിലെ ഹൊറമാവ് രാജണ്ണ ലേ ഔട്ട് നമ്പർ 364/ 2 B ക്രോസിലെ വസതിയിൽ നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 3 തിങ്കൾ ഉച്ചയ്ക്ക് 1ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 ന് ഹെഗ്ഡെ നഗർ ടി പി എം സഭാ സെമിത്തെരിയിൽ.
ഭാര്യ: കുഞ്ഞുമോൾ ഹരിപ്പാട് കാരിച്ചാൽ കാട്ടുപറമ്പിൽ കുടുംബം.
മക്കൾ: സിബി സ്റ്റീഫൻ (യു എസ് എ) ,എബി സ്റ്റീഫൻ (ബെംഗളുരു)
മരുമക്കൾ: സിമി (യുഎസ്), സിൻസി (ബെംഗളുരു)
തുവയൂരിലെ പെന്തെക്കോസ്ത് സഭകളുടെ ആരംഭകാല പ്രവർത്തകൻ പരേതനായ ഗീവർഗീസ് തോമസിൻ്റെ കൊച്ചുമകനാണ്. സ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ ചെറുപ്പക്കാരായ സഹോദരന്മാരെ പങ്കെടുപ്പിച്ച് പ്രാർഥനാ കൂട്ടങ്ങൾ നടത്തിയിരുന്ന സ്റ്റീഫൻ ചെറുപ്പം മുതൽ സുവിശേഷ തല്പരനായിരുന്നു. 19 -ാമത്തെ വയസ്സിൽ ജോലിയ്ക്കായ് ഗുജറാത്തിൽ പോയ സ്റ്റീഫൻ ഗാന്ധിധാം സഭയിലെ സുവിശേഷ പ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. പിന്നീട് നാല് പതിറ്റാണ്ട് അബുദാബി അൽജീമി കമ്പനിയിലെ ഫൈനാൻസ് ജനറൽ മാനേജരായി വിരമിച്ചതിന് ശേഷം ബാംഗ്ലൂരിൽ സ്ഥിരതാമസ്സമാക്കുകയായിരുന്നപരേതൻ സുവിശേഷം അറിയിക്കുന്നതിൽ ഉത്സാഹിയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here