റ്റി.പി.എം ബാംഗ്ലൂർ സെൻ്റർ സീനിയർ സിസ്റ്റർ റ്റി.സി. മേരിക്കുട്ടി (78) കർതൃസന്നിധിയിൽ

റ്റി.പി.എം ബാംഗ്ലൂർ സെൻ്റർ സീനിയർ സിസ്റ്റർ റ്റി.സി. മേരിക്കുട്ടി (78) കർതൃസന്നിധിയിൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ ബാംഗ്ലൂർ സെൻ്റർ സീനിയർ സിസ്റ്റർ മദർ.റ്റി.സി. മേരിക്കുട്ടി (78) കർതൃസന്നിധിയിൽ. സംസ്കാരം മാർച്ച് 15 ബുധൻ രാവിലെ 9 ന് ഗധലഹള്ളി സെൻ്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ ക്രിസ്ത്യൻ സെമിത്തെരിയിൽ.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികം ( 52 വർഷം)  ബെംഗളൂരു സെൻ്ററിൻ്റെ വിവിധയിടങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകയായിരുന്നു.

റ്റി.പി.എം എറണാകുളം സെൻ്റർ സഭയുടെ ആരംഭകാല വിശ്വാസികളായിരുന്ന പരേതരായ തൈയ്യിൽ ചാക്കോയുടെയും ( കൊച്ചിയിലെ അപ്പൻ) ഏലിയാമ്മയുടെയും മകളാണ്.

റ്റി.പി.എം ഡൽഹി സെൻ്റർ മദർ.റ്റി.സി.സാറാമ്മ സഹോദരിയാണ്.

ഗുഡ്ന്യൂസ് കർണാടക കോർഡിനേറ്റിംങ് എഡിറ്റർ ബ്രദർ ചാക്കോ കെ തോമസിൻ്റെ  ( ബെംഗളൂരു) മാതാവിൻ്റെ സഹോദരിയാണ്.