പാസ്റ്റർ എ. ടി തങ്കച്ചന്റെ  സംസ്കാരം ഡിസം. 21 നാളെ

0
3486

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ എ. ടി തങ്കച്ചന്റെ (68)  സംസ്കാരം ഡിസം. 21 നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 8ന് നിംസ് ഹോസ്പിറ്റലിൽ നിന്നും വിലാപയാത്രയായി ഭൗതിക ശരീരം ആറാലുംമൂട് സഭയിൽ എത്തിക്കും. രാവിലെ 9 മുതൽ 10:30 വരെ സഭാഹാളിലെ  ശുശ്രൂഷകൾക്ക് ശേഷം 11ന്  കാട്ടാക്കട ചാരുപാറയിലുള്ള സ്വവസതിയിൽ എത്തിക്കും.  12:30 നു സംസ്കാര ശുശ്രൂഷ നടക്കും.

അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രെസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ എ.ടി തങ്കച്ചൻ ദക്ഷിണ മേഖലയിലെ  ഒരു അനുഗ്രഹീത പ്രഭാഷകനായിരുന്നു. മിതഭാഷകനും  സൗമ്യനുമായ ഇദ്ദേഹം കേരളത്തിന് അകത്തും പുറത്തും അനേകം ഇടങ്ങളിൽ അറിയപ്പെടുന്ന ഒരു കൺവെൻഷൻ പ്രാസംഗികൻ ആയിരുന്നു. വിദേശ രാജ്യങ്ങളിലും  പ്രത്യേകിച്ച് ജർമനിയിൽ പല പ്രാവശ്യം സുവിശേഷവുമായി പോയി.

പാലോട്, നെടുമങ്ങാട്, നെയ്യാറ്റിൻകര എന്നീ സെക്ഷനുകളിൽ ദീർഘകാലം പ്രസ്സ്ബിറ്റർ ആയി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ അനേകം പുതിയ സഭകൾ സ്ഥാപിച്ചു. അയ്യപ്പൻകുഴി,  പോത്തൻകോട്, കാരേറ്റ്, ചുള്ളിമാനൂർ, കുളക്കോട് ,  ആറാലുംമൂട് എന്നീ സഭകളിൽ ശുശ്രൂഷിച്ചു.

ഭാര്യ: ശ്യാമള. മക്കൾ : അക്സ, ഫേബ. മരുമക്കൾ : പാസ്റ്റർ രതീഷ്,പാസ്റ്റർ സാബു ടി സാം.

വാർത്ത: പാസ്റ്റർ സുരേഷ് കുമാർ തിരുവനന്തപുരം

ഗുഡ്‌ന്യൂസ് പുതിയ ലക്കം (ഡിസം. 14) ഡൗൺലോഡ് ചെയ്യാൻ 

LEAVE A REPLY

Please enter your comment!
Please enter your name here