തങ്കമണി അലക്സാണ്ടർ (63) നിര്യാതയായി

0
1482

സംസ്ക്കാര ശുശ്രൂഷ സെപ്.24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 11 മണിക്ക് ചണ്ണപ്പെട്ട ഐപിസി സഭാ സെമിത്തേരിയിൽ

കൊട്ടാരക്കര: ഐപിസി സീനിയർ ശുശ്രൂഷകൻ ചണ്ണപ്പെട്ട കോയിക്കൽ എബനേസറിൽ പാസ്റ്റർ ടി. കെ. അലക്സാണ്ടറുടെ സഹധർമ്മിണി തങ്കമണി അലക്സാണ്ടർ (63) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷ 24 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 11 മണിക്ക് ചണ്ണപ്പെട്ട ഐപിസി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.  പരേത ഓമല്ലൂർ കൊച്ചുമുറിയിൽ കുടുംബാംഗമാണ്.

പത്തു വർഷം സോദരി സമാജം മേഖല സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.  സംസ്ഥാന കമ്മറ്റിയംഗം, സെന്റർ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം നാൽപ്പതോളം വർഷങ്ങൾ വിവിധ സ്ഥലങ്ങളിൽ ഫെയിത്ത് ഹോമുകളിൽ താമസിച്ച് കർത്താവിന്റെ വേല ചെയ്തു. കൊട്ടാരക്കര ഐപിസി ബർശേബാ സഭാശുശ്രൂഷകൻ പാസ്റ്റർ ജോർജ് ഡേവിഡ് (വത്സൻ) സഹോദരനാണ്.

മക്കൾ: ടൈറ്റസ് അലക്സാണ്ടർ (സെക്കന്തരാബാദ്), ടോംസ് അലക്സാണ്ടർ (അബൂദാബി), പരേതനായ റോബർട്ട് അലക്സാണ്ടർ.
മരുമക്കൾ: പത്തനാപുരം പുതുപ്പറമ്പിൽ  പി. എം. ഫിലിപ്പിന്റെ (ഐ പി സി സംസ്ഥാന ട്രഷറർ) മകൾ ബറിൽ ടൈറ്റസ്, എരുമേലി ചെറുകോൽ പുത്തൻവീട്ടിൽ കുടുംബാംഗം സെറിൻ ടോംസ്.

LEAVE A REPLY

Please enter your comment!
Please enter your name here