പാസ്റ്റർ ജോർജ് സി. മാത്യുവിന്റെ ഭാര്യാമാതാവ് തങ്കമ്മ ശാമുവൽ നിര്യാതയായി

അബുദാബി : മുസ്സഫ എബനേസർ ഐപിസി ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി. മാത്യുവിന്റെ ഭാര്യാമാതാവ് തങ്കമ്മ ശാമുവൽ നിര്യാതയായി. പറക്കോട്ട് ഇമ്മനുവേൽ കോട്ടെജിൽ പരേതനായ പി.ഡി. ശാമുവേലിന്റെ ഭാര്യയാണ് തങ്കമ്മ. സംസ്കാരം ജനു. 19ന് അടൂർ വൈ.എം.സി.എ. യിൽ ശുശ്രൂഷകൾ രാവിലെ 9ന് ആരംഭിച്ച് ഉച്ചക്ക് 12:30ന് ക്രിസ്ത്യൻ ബ്രദറൻ സഭ സെമിതേരിയിൽ.
മക്കൾ : ജൈനമ്മ, ഐസക് സാം, ശലോമി ജോസഫ്, സൈമൺ സാം, ബ്രതറൻ സുവിശേഷകനായ ജോൺസൻ സാം.
മറ്റു മരുമക്കൾ : ഗ്രേസ് ഐസക് ( മുംബൈ), ജോസഫ് തോമസ് (മുംബൈ ), ജെസ്സി സൈമൺ (അബുദാബി ), മിനി ജോൺസൻ.
Advertisement