പാസ്റ്റർ ജിനോയ് കുര്യാക്കോസിൻ്റെ (ജബൽപൂർ) ഭാര്യാ മാതാവ് മറിയാമ്മ തോമസ് (75) നിര്യാതയായി
ചെങ്ങരൂർ (മല്ലപ്പള്ളി): കാട്ടാക്കുന്നേൽ അരീക്കൽ കെ.വി തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (75) ഭോപ്പാൽ, കോളാർ റോഡ് ഡാനീഷ് കുഞ്ചിലുള്ള വസതിയിൽ വെച്ച് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഐപിസി ബഥേൽ സഭ (ഗുഡ് ഷെപ്പെർഡ് കോളനി, കോളാർ റോഡ്, ഭോപ്പാൽ) യുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 11ന് ആരംഭിക്കും.
മക്കൾ: മേഴ്സി പ്രസാദ് (ഭോപ്പാൽ), ഡോ. ജോൺസി തോമസ് (ഹൈദരാബാദ്), മോൻസി തോമസ് (ഭോപ്പാൽ), ലൗലി ജിനോയ് (ജബൽപൂർ)
മരുമക്കൾ: സുധീർ പ്രസാദ്, സുജ മാത്യു, റീസാ ജോൺ, ജിനോയ് കുര്യാക്കോസ്.