റ്റിപിഎം ബറോഡ (വഡോദര) സെന്റർ പാസ്റ്റർ ജോയി ഈപ്പൻ(70) കർത്തൃസന്നിധിയിൽ

റ്റിപിഎം ബറോഡ (വഡോദര) സെന്റർ പാസ്റ്റർ ജോയി ഈപ്പൻ(70) കർത്തൃസന്നിധിയിൽ

ബറോഡ(വഡോദര): ദി പെന്തെക്കൊസ്ത് മിഷൻ ബറോഡ(വഡോദര) സെന്റർ പാസ്റ്റർ ജോയി ഈപ്പൻ(70) കർത്തൃസന്ധിയിൽ.

സംസ്കാരം ആഗസ്റ്റ് 17 രാവിലെ 9 ന് ബറോഡ സെന്റർ ഫെയ്ത്ത്ഹോമിലെ ശുശ്രൂഷകൾക്ക്ശേഷം സഭാസെമിത്തേരിയിൽ.  

നാല് പതിറ്റാണ്ടിലധികം (43 വർഷം) വിവിധയിടങ്ങളിൽ സഭയുടെ ശുശ്രൂഷകനായിരുന്നു. 

പത്തനംതിട്ട അയിരൂർ കടിയുംകുന്നിൽ പിണകുളത്ത് പരേതരായ പി.ഈ. ഈപ്പന്റെയും കുഞ്ഞമ്മയുടെയും മകനാണ്.

സഹോദരങ്ങൾ: തിരുവനന്തപുരം സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, ലീലാമ്മ ഈപ്പൻ (മുംബൈ), പ്രഫ.കെ. ഇ.വർഗീസ് (മുംബൈ)