ഭർത്താവ് മരിച്ച് മൂന്നാം നാൾ ഭാര്യയും മരിച്ചു

ഭർത്താവ് മരിച്ച് മൂന്നാം നാൾ ഭാര്യയും മരിച്ചു

പൂയപ്പള്ളി:  ഭർത്താവ് മരിച്ചു മൂന്നാം നാൾ ഭാര്യയും മരിച്ചു. പൂയപ്പള്ളി നാൽക്കവല കുഴിവിള ഇമ്മാനുവേൽ ഹൗസിൽ ജി.കുഞ്ഞച്ചനും(77) ഭാര്യ ശോശാമ്മയും (69) ആണ് മരിച്ചത്. ഇരുവരും കുടുംബത്തോടൊപ്പം 30 വർഷമായി അമേരിക്കയിലെ ഹൂസ്റ്റൺ പീർലാൻഡിലാണ് താമസം. ശാരോൻ ഫെലോഷിപ്പ് സഭാംഗങ്ങളാണ്. ശനിയാഴ്ചയാണ് കുഞ്ഞച്ചൻ മരിച്ചത്. തിങ്കളാഴ്ചയാണ് ഭാര്യ ശോശാമ്മയുടെ മരണം.

മക്കൾ : ഡോളി മാത്യു, ഡോൾമി തോമസ്, ഡെബി മാത്യു. മരുമക്കൾ: ജെയിംസ് മാത്യു, ജെയിംസ് തോമസ്, ടോണി മാത്യു. സംസ്കാരം ഫെബ്രുവരി 8ന് അമേരിക്കയി ലെ പീർലാൻഡിൽ.