എം.ജി യൂണിവേഴ്സിറ്റി റിട്ട. അസി. രജിസ്ട്രാർ വി.എം.യോഹന്നാൻ നിത്യതയിൽ; സംസ്കാരം മാർച്ച് 20 നാളെ

0
1904

കോട്ടയം: ദി പെന്തെക്കോസ്ത് മിഷൻ കോട്ടയം സഭയുടെ പ്രധാന വിശ്വാസിയും എം.ജി.യൂണിവേഴ്സിറ്റി റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ മുളന്തുരുത്തി വാഴക്കാലായിൽ  (ബഥേൽ ) വി.എം.യോഹന്നാൻ (72) കോട്ടയം കളത്തിപടിയിലെ ബഥേൽ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ മാർച്ച് 20ന് ഉച്ചയ്ക്ക് 1-ന് കഞ്ഞിക്കുഴി ദി പെന്തെക്കോസ്ത് മിഷൻ സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് റബ്ബർ ബോർഡ് ടി പി എം സഭാ സെമിത്തേരിയിൽ.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യാ മുൻ ആക്സിലറി കമ്മിറ്റി അംഗം, മുൻ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന പരേതൻ നല്ലൊരു പരിഭാഷകനും ആയിരുന്നു.
ഭാര്യ. പരേതയായ മേരി യോഹന്നാൻ ( കുഞ്ഞുമോൾ) കണ്ണൂർ ഇരിട്ടി വടക്കേപറമ്പിൽ കുന്നോത്ത് കുടുംബാംഗം.
മക്കൾ. പ്രത്യാശ് ജോൺ (കുവൈറ്റ്), പ്രെയ്സി മേരി ജോൺ.
മരുമക്കൾ. സൗമ്യ ജോൺ തോമസ് ,സജി സക്കറിയ

LEAVE A REPLY

Please enter your comment!
Please enter your name here