പള്ളിവാതിക്കൽ വി. തോമസ് ഫ്ളോറിഡയിൽ നിര്യാതനായി

പള്ളിവാതിക്കൽ വി. തോമസ് ഫ്ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: പള്ളിവാതിക്കൽ കടയിൽ കുടുംബാഗം ചെന്നൈ ഡൺളപ്പ് റിട്ട. ഉദ്യോഗസ്ഥൻ വി. തോമസ് (93) ഫ്ളോറിഡയിൽ നിര്യാതനായി. മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 11ന് വൈകിട്ട് 6 മുതൽ 9 വരെ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും (Cooper City High School Auditorium, 9401 Sterling Rd, Cooper City, FL 33328 ) സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 12-ന് ശനിയാഴ്ച്ച രാവിലെ 9 ന് കൂപ്പർ സിറ്റി ചർച്ച് ഓഫ് ഗോഡ് സഭയിലും (9191 Stirling Rd
Cooper City, FL 33328) നടക്കും.

പരേതനായ പാസ്റ്റർ തുവയൂർ സി.കെ ഉമ്മന്റെ മകൾ വിളയിൽ പടിഞ്ഞാറ്റതിൽ സൂസമ്മ തോമസാണ് ഭാര്യ. 
മക്കൾ: പാസ്റ്റർ ജോസൻ തോമസ് (ഫോർട്ട് ലോഡർഡേൽ), പാസ്റ്റർ സാംസൺ തോമസ് (ഹൂസ്റ്റൺ), ജോൺസൺ തോമസ് (ഫോർട്ട് ലോഡർഡേൽ), മേഴ്‌സി യോഹന്നാൻ (ഒർലാൻഡോ). 
മരുമക്കൾ: ബെറ്റി, ലിനു, മിനി, പ്രിൻസൺ യോഹന്നാൻ.

വാർത്ത: നിബു വെള്ളവന്താനം

Advertisement