പാസ്റ്റർ ബിനു സ്കറിയയുടെ ഭാര്യാപിതാവ് വർഗീസ് ചാക്കോ (87) കർത്തൃസന്നിധിയിൽ
മണ്ണാർക്കാട്: ഐപിസി താബോർ വിളമ്പുകണ്ടം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു സ്കറിയയുടെ ഭാര്യാപിതാവ് പുല്ലിശ്ശേരി വടക്കേടത്ത് വർഗീസ് ചാക്കോ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം മെയ് 17ന് പുല്ലിശ്ശേരി എ.ജി സഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ നടന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഈപ്പൻ ചാക്കോ നേതൃത്വം നൽകി. പാസ്റ്റർ എം.കെ. ജോയ് പ്രസംഗിച്ചു. പാസ്റ്റർ ഷിജു കെ.പി. സംസ്കാരം നടത്തി. പാസ്റ്റർമാരായ കെ.ജെ. ജോബ്, എം.എം ജോർജ്, ലാലു ചാക്കോ, പി.വി. സന്തോഷ്, ജിംസ് ടി.എം, റോബിൻ പി.എസ്, സന്ദീപ് വിളമ്പുകണ്ടം തുടങ്ങി നിരവധി വ്യക്തികൾ അനുശോചന സന്ദേശം അറിയിച്ചു.
ഭാര്യ : ഏലിയാമ്മ ചാക്കോ. മക്കൾ : മോളി തോമസ്, ജോളി കുരിയൻ, ജെസ്സി ഡാനിയേൽ, ഡെയ്സി ബിനു.
മറ്റു മരുമക്കൾ : തോമസ് (ബാബുജി), കുരിയൻ, ഡാനിയേൽ ജോർജ്
Advertisement