നാസിക്കിൽ വെടിയേറ്റു മരിച്ച സജുവിന്റെ സംസ്കാരം ഇന്ന് ജൂൺ 16 ന് മാവേലിക്കരയിൽ

0
10737

പെന്തെക്കോസ്ത് വിശ്വാസി നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു

വാർത്ത: ചാക്കോ കെ തോമസ് ബാംഗ്ലൂർ

മാവേലിക്കര: കഴിഞ്ഞ ദിവസം നാസിക്കിൽ അക്രമികളുടെ വെടിയേറ്റ് മരിച്ച പെന്തെക്കോസ്ത് വിശ്വാസി സജു സാമുവേലിന്റെ സംസ്കാരം നാളെ ജൂൺ 16 ന് രാവിലെ മാവേലിക്കര അറുന്നൂറ്റിമംഗലം ബ്ലസ് വില്ലയിൽ കൊണ്ടു വരുകയും സംസ്കാരം 11.30 ന് ഐപിസി അറുന്നൂറ്റിമംഗലം എബനേസർ സഭയിലെ ശുശ്രൂഷകൾക്ക് ശേഷം 3ന് നാലുമുക്ക് സഭാ സെമിത്തരിയിൽ.
മൃതദേഹം മുംബൈ ജെ ജെ ഹോസ്പിറ്റലിൽ എംബാമിന് ശേഷം ഇന്ന് ഉച്ചയോടെ നാട്ടിൽ കൊണ്ടുവന്ന് പന്തളം ജോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മുംബൈ. ഐ പി സി മാവേലിക്കര അറുന്നൂറ്റിമംഗലം സഭാംഗം മുറിവായ്ക്കര ബ്ലസ് ഭവനത്തിൽ സജു സാമുവേൽ (29) നാസിക്കിൽ കൊള്ള സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ 11ന് നാസിക്കിലെ മുത്തൂറ്റ് ഫിനാൻസ് ശാഖ കൊള്ളയടിക്കാനെത്തിയ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്.

മുംബൈയിൽ ജോലി ചെയ്യുന്ന സജു നാസിക് ശാഖയിൽ ഓഡിറ്റിങ്ങിന് പോയപ്പോളാണ് സംഭവം. സജുവിന്റെ മൃതദേഹം നാസിക് സിവിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ബാങ്കിൽ ഓഡിറ്റിങ് നടക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മോഷ്ടാക്കളുടെ സംഘം ജീവനക്കാരുടെ മൊബൈൽ ഫോണും മറ്റും പിടിച്ചു വാങ്ങിയ ശേഷം കൊള്ളയടിക്കുകയായിരുന്നു. ബാങ്കിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ആയിരുന്ന സജു എതിർക്കാൻ ശ്രമിച്ചതാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് വിവരം. മാവേലിക്കര അറുന്നൂറ്റിമംഗലം പരേതനായ സാമുവേൽ വർഗീസിന്റെയും പൊന്നമ്മ സാമുവേലിന്റെയും മകനാണ്. ഭാര്യ ജെയ്സി സജു
മകൾ. ജെരമ്യാ
മൃതദേഹം നാളെ എംബാം ചെയ്ത് നാട്ടിലെത്തിക്കുമെന്ന് അറിയുന്നു. സംസ്കാരം പിന്നീട്.

വാർത്ത. ചാക്കോ കെ തോമസ്, ബെംഗളുരു/സജി പീച്ചി

LEAVE A REPLY

Please enter your comment!
Please enter your name here