ഓൺ ലൈൻ ഗോസ്പൽ മീറ്റിങ്ങിന് ഇന്ന് സെപ്റ്റം. 10ന് ആരംഭിക്കും

0
464

മുംബൈ: ചർച്ച്‌ ഓഫ്‌ ഗോഡ്‌ സെൻട്രൽ വെസ്റ്റ്‌ റീജിയൻ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഓൺ ലൈൻ ഗോസ്പൽ മീറ്റിംഗ്‌ നടത്തപ്പെടുന്നു. സെപ്റ്റംബർ 10, 11 തീയ്യതികളിൽ നടക്കും. വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കുന്ന യോഗം ഇവാഞ്ചലിസം ഡയറക്ടർ ഇ.പി സാംകുട്ടിയുടെ അധ്യക്ഷതയിൽ റീജിനർ ഓവർസ്സിയർ പാസ്റ്റർ ബെൻസൺ മത്തായി ഉത്ഘാടനം ചെയ്യും.

പാസ്റ്റർ ഫിലിപ്പ്‌ ശാമുവേൽ യു.എസ്‌.എ, ദൈവവചനം സംസാരിക്കും പാസ്റ്റർ ബെഞ്ചി മാത്യു ഗാന ശുശ്രൂഷക്ക്‌ നേതൃത്വം നൽകും.

രണ്ടാം ദിവസം പാസ്റ്റർ സജയ്‌ ആൽവിന്റെ നേത്യത്വത്തിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ പോൾ മാത്യു -ഉദയപ്പൂർ ദൈവവചനം സൂസാരിക്കും, ഇവാഞ്ചലിസ്റ്റ്‌. അലക്സ്‌ ഫിലിപ്പ്‌ ഗാനശുശ്രൂഷ നിർവ്വഹിക്കും. ഇവാഞ്ചലിസം ഡയറക്ടറും, സ്റ്റേറ്റ്‌ കോഡിനേറ്റേഴ്സും അടങ്ങിയ കമ്മറ്റി യോഗങ്ങൾക്ക്‌ നേതൃത്വം നൽകുന്നു.

Advertisement 

LEAVE A REPLY

Please enter your comment!
Please enter your name here