കർണാടക ബൈബിൾ കോളേജിൽ വിദ്യാർഥികൾക്ക് സൗജന്യ വേദപഠനം ജൂൺ 14 മുതൽ

0
634

ബെംഗളുരു: ഐ.പി.സി കർണാടക സ്റ്റേറ്റിൻ്റെ ചുമതലയിൽ ബെംഗളുരു ഹൊറമാവ് അഗര ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന കർണാടക ബൈബിൾ കോളേജിൽ വേദപഠനം ജൂൺ 14 മുതൽ ആരംഭിക്കും.

B.Th, Dip-Th, C.Th എന്നീ കോഴ്സുകളിൽ ചേരുവാൻ ശുശ്രൂഷയ്ക്കായി ദൈവവിളിയുള്ള സമർപ്പിത വിദ്യാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കന്നട, ഇംഗ്ലീഷ് ഭാഷകളിൽ തികച്ചും സൗജന്യമായാണ് വിദ്യാർഥികൾക്ക് വേദ പഠനം നടത്തുന്നതെന്ന്  അഡ്മിനിസ്ട്രേറ്റർ പാസ്റ്റർ കെ.വി. ജോസ് പറഞ്ഞു. കോവിഡ് മാർഗരേഖകൾ പാലിച്ച് ജൂൺ 13 മുതൽ സായംകാല കോഴ്‌സ് ഞായറാഴ്ച വൈകിട്ട് 6 നും റെഗുലർ വിദ്യാർഥികൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 നും ഓൺലൈനിൽ ക്ലാസുകൾ നടക്കും.
ഏഷ്യാ തിയോളജിക്കൽ അസോസിയേഷൻ അംഗീകാരത്തൊടെ നടത്തുന്ന കോളേജിൽ ഐ.പി.സി ദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രിൻസിപ്പാളായും ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് രജിസ്ട്രാർ ആയും പാസ്റ്റർ കെ.വി ജോസ് അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിക്കുന്നു.
Contact us
9845378981
kbcipcks@gmail.com
www.karnatakabiblecollege.org

 

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here