പെന്തെക്കോസ്തിലെ ആദ്യത്തെ പത്രം ഗുഡ്ന്യൂസിൻ്റെ പിറവിയുടെ ചരിത്രം

0
1345

ഓർമച്ചെപ്പ് -17

പത്രം തുടങ്ങാനുള്ള തീരുമാനം

സി.വി മാത്യു, ചീഫ് എഡിറ്റർ ഗുഡ്ന്യൂസ്

ഭകൾ തമ്മിലുള്ള സഹകരണ സാധ്യതയെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരുന്ന ആ സമയത്ത് ഒരു പൊതു പ്രസിദ്ധീകരണമെന്ന ആശയത്തിനു പ്രസക്തിയേറി. അടുത്ത ചിന്ത അതെക്കുറിച്ചായി. അന്നു പ്രധാന പെന്തെക്കോസ്തു സഭകൾക്ക് അവരവരുടെ സഭാ നാവായി പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ചില മാസികകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സീയോൻ കാഹളം,
അസംബ്ലീസ് ഓഫ് ഗോഡ് ദുതൻ, സുവിശേഷ ധ്വനി
തുടങ്ങിയവയിരുന്നു അന്നുണ്ടായിരുന്നത്. അവയുടെ പ്രചാരം അതതു സഭകളിലും വായനക്കാർ അതതു സഭാംഗങ്ങൾ മാത്രവും. പണം മുടക്കുന്നതും സഭകൾ. ഇതിനിടയിൽ എങ്ങനെ പൊതു പ്രസിദ്ധീകരണം സാധ്യമാകും? എങ്ങനെ പണമുണ്ടാക്കും?. ആര് എന്ത് ??? ചോദ്യങ്ങൾ നിരവധിയായിരുന്നു.
മലങ്കര എസ്റ്റേറ്റിൽ എക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മാത്യു തോമസ് വടക്കെക്കുറ്റിന്റെ
പേര് പെട്ടെന്നാണ് ഓർമയിലെത്തിയത്. വടവാതൂർ സഭാഹാളിനടുത്തായിരുന്നു താമസം. സ്വന്തമായി ഒരു ബിസിനസ് കൂടെ താൻ നടത്തിയിരുന്നു. അദ്ദേഹവുമായി ഈ ആശയം പങ്കു വയ്ക്കുവാൻ തീരുമാനിച്ചു. തുടർന്നുള്ള ചർച്ചകളിൽ അദ്ദേഹവും സജീവ പങ്കാളിയായി. ഞങ്ങൾ പലയിടങ്ങളിൽ ഒരുമിച്ചു കൂടി ചർച്ചകൾ തുടർന്നു. എങ്ങനെ കാര്യങ്ങൾ നടക്കും,
സഭകളും സഭാനേതാക്കളും സഹകരിക്കുമോ,മാസത്തിൽ ഒരു പ്രാവശ്യമിറക്കുന്ന മാസിക ഫലം ചെയ്യുമോ … ചോദ്യങ്ങളും സംശയങ്ങളും നിരവധി യായിരുന്നു.

കോട്ടയം കൺവൻഷൻ നടക്കുന്ന സമയം. വൈകിട്ട് ഞങ്ങൾ കൺവൻഷൻ സ്ഥലമായ തിരുനക്കര മൈതാനത്തിന്റെ കിഴക്കേ മൂലയിലെ സിമന്റു തിട്ടയിൽ ഒരുമിച്ചു കൂടി. തീരുമാനം പെട്ടെന്നായിരുന്നു. മാസിക പോരാ വാരികയാക്കണം. കേരള ഭ്രൂഷണം പത്രം നടത്തുന്ന മുൻ എം.പി. കൂടെയായ ഡോ.ജോർജ് തോമസ് ഒരു ബ്രദറൺ വിശ്വാസിയാണ്. അദ്ദേഹവുമായി സംസാരിച്ചാൽ അച്ചടി കാര്യങ്ങൾ നടന്നേക്കും. എറണാകുളത്തു അഡ്മിറൽ ട്രാവൽ

ബ്യൂറൊ നടത്തുന്ന
ശ്രീ. തോമസ് വടക്കെക്കുറ്റിനു ഡോ.ജോർജ് തോമസുമായി നല്ല അടുപ്പമുണ്ടെന്നു മനസിലാക്കി. അദ്ദേഹത്തെ കൂടെ കൂട്ടാമെന്ന ധാരണയിൽ അടുത്ത ദിവസം ഞങ്ങൾ എറണാകുളത്ത് തന്റെ വീട്ടിലെത്തി ചർച്ചകൾ തുടർന്നു. ഐ.പി.സി. ട്രഷറർ കൂടെയായ തോമസ് സാറും ഈ ആശയത്തോടു താത്പര്യം കാണിച്ചു. ഡോ.ജോർജ് തോമസുമായി അച്ചടി കാര്യങ്ങൾ സംസാരിക്കാമെന്നു പറഞ്ഞു.

ശനിയാഴ്ച രാതി ഞങ്ങൾ വീണ്ടും തിരുനക്കര മൈതാനത്ത് ഒരുമിച്ചു കൂടി. അന്നത്തെ തിരുമാനം ചടുലമായിരുന്നു.
പാസ്റ്റർ ടി.എസ്. ഏബ്രഹാമിന്റെ ഞായറാഴ്ചത്തെ പ്രസംഗം റിപ്പോർട്ട് ചെയ്തു പത്രമിറക്കി കുമ്പനാട് കൺവൻഷനിൽ പ്രകാശനം നിർവഹിക്കുക.
അന്നു പത്രപ്രവർത്തകരുമായി പരിചയമുണ്ടായിരുന്നത്
ടി.എം. മാത്യുവിനു മാത്രമായിരുന്നു. പ്രസംഗം റിപ്പോർട്ടു ചെയ്യുന്ന ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു.
സഹോദരൻ മാത്യു തോമസ് ചെല്ലം സോപ്പിന്റെ വിതരണക്കാരനായിരുന്നു. അദ്ദേഹത്തിന്റെ കഞ്ഞിക്കുഴിയിലെ ഓഫീസിലായി തുടർന്നുള്ള ഞങ്ങളുടെ കൂടിവരവുകൾ. പത്രത്തിന്റെ പേരിനെക്കുറിച്ചു ദീർഘ നേരം ചർചെയ്തു. ഒടുവിൽ ഞങ്ങൾ
ഗുഡ്ന്യൂസിലെത്തി.
ഇംഗ്ലീഷ് പദമായതിനാൽ മലയാളികൾ സ്വീകരിക്കുമോ എന്നു സംശയമുണ്ടായിരുന്നു. മലയാളീകരിക്കപ്പെട്ട പല വാക്കുകൾ നിലവിലുള്ളതിനാൽ ഇതും സ്വീകരിക്കപ്പെടുമെന്ന നിഗമനത്തിലെത്തി. ലെറ്റർ പ്രസിലെ അച്ചടിയായതിനാൽ പ്രൂഫു വായന ഒരു വലിയ പ്രശ്നമായിരുന്നു. മനോരാജ്യം പ്രസിലെ ഫോർമാൻ പെന്തെക്കോസ്തു വിശ്വാസിയായ
സി.സി. വർഗീസായിരുന്നു അദ്ദേഹത്തെക്കൂടെ ഞങ്ങളുടെ ടീമിൽ ചേർക്കുവാൻ തീരുമാനമായി. (വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹം സ്വയം പിൻമാറി).

യുവജന കാഹളത്തിന്റെ റജിസ്ത്രേഷൻ കാര്യങ്ങൾ ചെയ്തു പരിചയമുള്ളതിനാൽ വാരിക റജിസ്റ്റർ ചെയ്യുന്നതിനു എന്നെ ചുമതലപ്പെടുത്തി. വി.എം. മാത്യു സാർ സെയിൽ ടാക്സ് ഉദ്യോഗസ്ഥനായതിനാൽ പത്രത്തിന്റെ ഔദ്യോഗിക ബോഡിയിൽ വരുന്നതിനു തടസമുള്ളതിനാൽ പകരം വിദ്യാർത്ഥിയായിരുന്ന മകൻ ഫിന്നി മാത്യുവിനെ ഉൾപ്പെടുത്തുവാൻ ധാരണയായി.

കുമ്പനാട് കൺവൻഷനിൽ 1978 ജനുവരി 19 നു ഗുഡ് ന്യൂസിന്റെ സാമ്പിൾ ലക്കം പ്രകാശനം ചെയ്തു. കുമ്പനാട് കൺവൻഷനിലെ പാസ്റ്റർ ടി.ജി. ഉമ്മന്റെ പ്രസംഗമായിരുന്നു പ്രധാന വാർത്ത. കോട്ടയം കൺവൻഷനിലെ
പാസ്റ്റർ ടി.എസ്. എബ്രഹാമിന്റെ പ്രസംഗം സബ് ടൈറ്റിൽ. പാസ്റ്റേഴ്സ് സി.കെ. ദാനിയേൽ പി.എം.ഫിലിപ്പ് എന്നിവരുടെ ആശംസകളും മുഖ പേജിൽ. എഡിറ്റോറിയൽ ‘സദ്വാർത്ത’.

മാർച്ചു മാസമാകുമ്പോഴക്കും റജിസ്ടേഷൻ കാര്യങ്ങൾ ശരിയാകുമെന്നും അന്നു മുതൽ ക്രമമായ പ്രസിദ്ധീകരണം തുടങ്ങാമെന്നുമാണ് തീരുമാനിച്ചത്. എന്നാൽ ഫെബ്രുവരിയിൽ കുമ്പനാട് റവ.റിച്ചാർഡ് വും ബ്രാന്റിന്റെ
ഒരു വലിയ ക്രൂസേഡു നടക്കുന്നുവെന്നറിഞ്ഞതിനാൽ ഒരു സാമ്പിൾ ലക്കം കൂടെ ഫെബ്രുവരി മൂന്നിനു പ്രസിദ്ധീകരിച്ചു.
ആദ്യ ലക്കത്തിൽ പ്രസിദ്ധീകരിച്ച
പത്രാധിപസമിതി ലിസ്റ്റ് ഇപ്രകാരമായിരുന്നു:
മാനേ.എഡിറ്റർ : തോമസ് വടക്കെക്കുറ്റ്,
എഡിറ്റർ: സി.വി. മാത്യു,
പ്രിന്റർ : സി.സി. വർഗീസ്, പബ്ലീഷർ: ടി.എം. മാത്യു, : സെക്രട്ടറി: മാത്യു തോമസ്, മാനേജർ : ഫിന്നി മാത്യു, അഡൈസറി ബോർഡ് ചെയർമാൻ : വി.എം. മാത്യു .
വില:25 പൈസ

ദൈവഹിതമാകയാൽ
” ഗുഡ്ന്യൂസ് ” എന്ന പേര് പ്രസ് രജിസ്റ്റ്ട്രാർ ഓഫീസ്
അനുവദിച്ചു തന്നു.

ഗുഡ്‌ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here