പ്രസംഗത്തിലെ പിഴവ്: ക്ഷമാപണം നടത്തി പാസ്റ്റർ പി.സി. ചെറിയാൻ 

പ്രസംഗത്തിലെ പിഴവ്: ക്ഷമാപണം നടത്തി പാസ്റ്റർ പി.സി. ചെറിയാൻ 

കോട്ടയം: കഴിഞ്ഞ ദിവസം തന്റെ ലോക്കൽ സഭയിൽ മുഖ്യ പ്രസംഗം നടത്തുന്നതിനിടയിൽ വന്ന ഉപദേശപരമായ വ്യഖ്യാന പിഴവിൽ തെറ്റുമനസിലാക്കി ക്രൈസ്തവലോകത്തോട് ക്ഷമാപണം നടത്തി പാസ്റ്റർ പി.സി. ചെറിയാൻ. 

മൂന്നര പതിറ്റാണ്ടായി പെന്തെക്കോസ്ത് വേദികളിൽ ശക്തമായ ദൈവവചന ശുശ്രൂഷ നടത്തുന്ന പ്രമുഖനായ കൺവെൻഷൻ പ്രസംഗകനാണ് പാസ്റ്റർ പി.സി. ചെറിയാൻ. താൻ നടത്തിയ പ്രസംഗത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വിമർശനാത്മകമായ ചർച്ചകൾ ഉടലെടുത്തപ്പോൾ തെറ്റുകൾ മനസിലാക്കുകയും, അവ തിരുത്തുവാനും അദ്ദേഹം കാണിച്ച നിലപാട് മാതൃകാപരമാണ്. 

നാളിതുവരെ ശുശ്രൂഷയിൽ പിന്തുണ നൽകിയ ദൈവജനത്തോട് നന്ദിപറയുന്നതായും, തുടർന്നും പ്രാർത്ഥനയും പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം ഗുഡ്‌ന്യൂസിനോട് പറഞ്ഞു. 

Advertisement