പിസിഐ പ്രാർഥന യാത്രയ്ക്ക് തുടക്കമായി
കോട്ടയം: വടക്കെ ഇന്ത്യയിൽ ക്രൂരമായ പീഡനം ഏൽക്കുന്ന ദൈവ ദാസന്മാർക്കും, ദൈവമക്കൾക്കും, അടച്ചു പൂട്ടിയ സഭകൾക്കും വേണ്ടി പ്രാർത്ഥന സഹായം അഭ്യർത്ഥിക്കുന്ന പ്രാർത്ഥന യാത്ര കാസർഗോഡ് മുതൽ കന്യാകുമാരി വരെ നടക്കും. നവംബർ 8 ന് കാസർഗോഡ് നിന്നും ആരംഭിച്ച യാത്രയുടെ ഉദ്ഘാടനം പിസിഐ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ നോബിൾ പി തോമസ് നിർവഹിച്ചു. സെക്രട്ടറി പാസ്റ്റർ ജിജി തേക്കുതോട് ഫ്ലാഗ് ഓഫ് ചെയ്തു. പാസ്റ്റർമാരായ മോഹൻ ഡേവിഡ്, സുനിൽ കുഞ്ഞുമോൻ, ടി ഒ സാബു, കെ വി വര്ഗീസ്, റേ വര്ഗീസ്, കെ വി കുര്യച്ഛൻ, ജിനേഷ് തങ്കച്ചൻ, ബിനു പാലക്കാട്, ജോമോൻ സാമൂവേൽ, ലിബിൻ സേവ്യർ, വിനോദ് വി എസ്,ടി വി തോമസ്, എബ്രഹാം ജോൺ, ബിനോയ് ചാക്കോ, ഷാജി നെടുമ്പ്രം, ലിജോ ജോസഫ്, കെ ഏ തോമസ് എന്നിവർ ജില്ലാ കോഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. നവം. 23 ന് കന്യാകുമാരിയിൽ സമാപിക്കും.
പെന്തെകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ കേരള സ്റ്റേറ്റ് ആണ് മുഖ്യ സംഘടകർ. ഭോപ്പാൽ ഹാർവെസ്റ്റ് മിഷൻ ഡയറക്ടർ പാസ്റ്റർ സൈമൺ വർഗീസ് ക്യാപ്റ്റൻ യാത്ര നയിക്കും. നോർത്ത് ഇന്ത്യൻ മിഷ്നറിമാരായ പാസ്റ്റർ ആശിഷ് സാഹു, പാസ്റ്റർ ജോഷുവ സാഹു, പാസ്റ്റർ പൗലോസ് ഓജ എന്നിവരാണ് ടീം അംഗങ്ങൾ. പാസ്റ്റർ രാജീവ് ജോൺ പൂഴനാട് ഈ യാത്രയുടെ കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക്: 9497439921
Advertisement