2021 ലെ പിസിനാക് പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ  കൺവീനർ

0
1141

 

മയാമി : 2021 ലെ പെന്തെകോസ്തു കോൺഫറൻസ് ഹൂസ്റ്റൺ പട്ടണത്തിൽ നടക്കും. മയാമിയിൽ നടന്ന 37 – മത് കോൺഫറൻസിന്റെ ജനറൽ ബോഡിയാണ് 38 – മത് സമ്മേളനം ഹൂസ്റ്റണിൽ നടത്താൻ തീരുമാനിച്ചത്. പാസ്റ്റർ ഫിന്നി ആലുംമൂട്ടിലിനെ ജനറൽ കൺവീനറായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുകയായിരുന്നു.

2021 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന കോൺഫറൻസ് ഹൂസ്റ്റൺ പട്ടണത്തിൽ വിപുലമായ നിലയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ പറഞ്ഞു. ഹൂസ്റ്റണിലെ മാറാനാഥാ ഫുൾ ഗോസ്പൽ സഭയുടെ ശുശ്രുഷകനായ ഇദ്ദേഹം നേരത്തെ ട്രൂ ലൈറ്റ് അസംബ്ലിയുടെ പാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫിലാഡൽഫിയയിലെ ഐപിസി സയോൺ, സാൻ അന്റോണിയോയിലെ ഇന്ത്യ പെന്തെകോസ്തു അസംബ്‌ളി എന്നിവിടങ്ങളിലും സഭ ശുശ്രുഷകനായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം സ്വദേശി ആയ ഫിന്നി ആലുംമൂട്ടിൽ നേരത്തെ  ഐപിസി കേരള സംസ്ഥാന ട്രെഷറാറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here