നാല്പതാമത് പിസിനാക് 2026 ജൂലൈ 2-5 വരെ ചിക്കാഗോയിൽ

നാല്പതാമത് പിസിനാക് 2026 ജൂലൈ 2-5 വരെ ചിക്കാഗോയിൽ

കുര്യൻ ഫിലിപ്പ് (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഹൂസ്റ്റൺ: നാല്പതാമതു പിസിഎൻഎകെ കോൺഫറൻസ് ചിക്കാഗോയിൽ 2026 ജൂലൈ 2-5 വരെ ഷാബർഗിലുള്ള കൺവെൻഷൻ സെന്ററിൽ നടക്കും. ഹുസ്റ്റനിൽ നടന്ന പിസിനാക്കിന്റെ വെള്ളിയാഴ്ച കൂടിയ ജനറൽബോഡി യോഗത്തിൽ  40 മത് പിസിനാക്കിന്റെ നാഷണൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സാം മാത്യു ന്യൂയോർക്ക് (നാഷണൽ സെക്രട്ടറി), പ്രസാദ് ജോർജ് സിപിഎ കണക്ടിക്കട് (നാഷണൽ ട്രഷറർ), ഡോ.ജോനാഥാൻ ജോർജ് (ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ), കുര്യൻ ഫിലിപ്പ് നാഷണൽ (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ പി.വി മാമ്മൻ (നാഷണൽ പ്രയർ കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു. പാസ്റ്റർ ജോർജ് കെ. സ്റ്റീഫൻസൺ ആണ് നാഷണൽ കൺവീനർ.

ലോക്കൽ കൺവീനർമാരായ ഡോക്ടർ ടൈറ്റസ് ഈപ്പൻ, പാസ്റ്റർ ജിജു ഉമ്മൻ, ലോക്കൽ സെക്രട്ടറിമാരായ ഡോക്ടർ ബിജു ചെറിയാൻ, ജോൺ മത്തായി, ലോക്കൽ ട്രഷറർമാരായ കെ. ഒ ജോസ് സിപിഎ, വർഗീസ് സാമൂവേൽ, യൂത്ത് കോഡിനേറ്റർമാരായ ഡോക്ടർ വിൽസൻ എബ്രഹാം, പാസ്റ്റർ സാംസൺ സാബു എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ ഓൺലൈനിലൂടെ  പങ്കെടുത്തു.