പെന്തക്കോസ്ത് മഹാസമ്മേളനത്തിന്റെ  ഒരുക്കങ്ങൾ പൂർത്തിയായി;  ആത്മീയ സമ്മേളനം 4നു വ്യാഴാഴ്ച മയാമിയിൽ

0
558
വാർത്ത : നിബു വെള്ളവന്താനം/ കുര്യൻ സഖറിയ

മയാമി: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത്  മഹാസമ്മേളനത്തിന് തിരശ്ശീല ഉയരുകയാണ്. 

ആതിഥേയത്വ മികവും സംഘാടക ശേഷിയും എടുത്തുകാട്ടി 
നാലു ദിവസം നീണ്ടു നിൽക്കുന്ന ആത്മീയ സമ്മേളനത്തിന് മയാമി പട്ടണം ഒരുങ്ങി. 

അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സ പി.സി.എൻ.എ.കെ.  

അമേരിക്കൻ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന മയാമി പട്ടണത്തിൽ വെച്ചാണ്  37-മത് കോൺഫ്രൻസ് നടത്തുന്നത്. ” ദൈവത്തിന്റെ അത്യന്ത ശക്തി നമ്മുടെ മൺകൂടാരങ്ങളിൽ” എന്നുള്ളതാണ് കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം. 
ശക്തമായ ആത്മപകര്‍ച്ചക്ക്‌ വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദൈവവചന പ്രഭാഷകരാണു ഈവര്‍ഷത്തെ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്‌. പി.സി.എൻ.എ.കെ നാഷണൽ കൺവീനർ റവ. കെ.സി.ജോൺ 4 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മഹാസമ്മേളനം ഉത്ഘാടനം ചെയ്യും. പാസ്റ്റർ സാം വർഗീസ് കാനഡ പ്രഥമ ദിവസത്തെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ഉത്ഘാടന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. 
 
ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ ഓവർസീയർ റവ.ഡോ. ടിം ഹിൽ, പാസ്റ്റർമാരായ ബാബു ചെറിയാൻ,  റവ. പി.എസ് ഫിലിപ്പ്, ഡോ. വൽസൻ ഏബ്രഹാം, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ വിൽസൻ ജോസഫ് തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും മറ്റ് പ്രഗത്സരായ പ്രാസംഗികരും ദൈവ വചന ശുശ്രൂഷകൾ നടത്തും. റവ.ജോൺ ഡോർട്ടി യുവജന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. 
 
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 5 വരെയും ശനി രാവിലെ 8 മുതൽ 10.30 വരെയും രണ്ട് സെക്ഷനുകളായി നടത്തുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ആൻസി ജോർജ് ആലപ്പാട്ട് (ബഹറിൻ) പ്രഭാഷണം നടത്തും. ഡോ. ജെസ്പിൻ മലയിൽ, സിസ്റ്റർ ഷീബ ചാൾസ്, ഡോ. ജൂലി തോമസ് തുടങ്ങിയവർ ദൈവ വചന ശുശ്രൂഷകൾ നയിക്കും.ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ഡോ. വിജി തോമസിന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.


നാല്‌ ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും ബൈബിള്‍ ക്ലാസ്സ്‌, പൊതുയോഗം, ഉണര്‍വ്വ്‌ യോഗം, യുവജനസമ്മേളനം, സുവിശേഷ യോഗം തുടങ്ങിയവ ഉണ്ടായിരിക്കും. ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനങ്ങളും, യൂത്ത്‌ വര്‍ഷിപ്പ്‌, റൈറ്റേഴ്സ് ഫോറം, ഗ്ലോബൽ പ്രയർ ഫെലോോഷിപ്പ്, ഐ.

സി.പി .എഫ് 

യോഗം, ആൻറമാൻ പ്രവാസി സംഗമം, കുമ്പനാട് സംഗമം

തുടങ്ങിയുള്ള ഓരോ മീറ്റിംഗുകളും വ്യത്യസ്‌തമായ രീതിയില്‍ ആത്മീയ ഉത്തേജനം ലഭ്യമാക്കുന്ന തലത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്‌. വചനധ്യാനം, വുമണ്‍സ്‌ ഫെലോഷിപ്പ്‌, കുട്ടികളുടെ യോഗങ്ങള്‍, ധ്യാന സമ്മേളനങ്ങള്‍ എന്നിവയും, സമാപനദിവസമായ ഞായറാഴ്‌ച സംയുക്‌ത ആരാധനയും, ഭക്തിനിര്‍ഭര്‍മായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.

ആത്മീയ ആരാധന ശുശ്രൂഷ നയിക്കുന്നത്  പ്രമുഖ വർഷിപ്പ് ലീഡേഴ്സായ ഡോ. റ്റോം ഫിലിപ്പ്, സിസ്റ്റർ ഷാരൻ കിങ്ങ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ ക്വയർ ടീമാണ്. സാബി കോശി, സാജൻ തോമസ് എന്നിവർ സംഗീത ശുശ്രൂഷകൾ നിയന്ത്രിക്കും. സിസ്റ്റർ സൂസൻ ബി ജോൺ രചിച്ച തീം സോങ്ങ് ഉത്ഘാടന സമ്മേളനത്തിൽ ആലപിക്കും. 
കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്പ്രോ ഗ്രാമുകളും, 
സിമ്പോസിയം, കൗൺസലിംഗ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ, 

ഹിന്ദി സർവ്വീസ്, 

അഡൽറ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്ഷനുകളും 
 ചതുർദിനങ്ങളിൽ നടത്തപ്പെടുക. വെള്ളിയാഴ്ച ഫ്ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ വെച്ച് സ്പോർട്സ് മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് യൂത്ത് കോർഡിനേറ്റർ അറിയിച്ചു.

എയർപോർട്ടിൽ നിന്നും 10 മിനിറ്റ് യാത്ര ചെയ്താൽ സമ്മേളന സ്ഥലമായ കൺവൻഷൻ സെന്ററിൽ എത്താം. 

ലോകോത്തര നിലവാരമുള്ള കോൺഫ്രൻസ് സെന്ററും വിശാലമായ കാർപാർക്കിംഗ് സൗകര്യവുമാണ് ഇവിടെ ഉള്ളത്. 

കൺവൻഷൻ നഗറിൽ വിവിധ സ്റ്റാളുകൾ പ്രവർത്തിക്കുന്നതായിരിക്കും. പി.സി.എൻ.എ.കെ യുടെ ചരിത്രത്തിലാദ്യമായി ബൈബിൾ ക്വിസ് മത്സരത്തിന് വേദി ഒരുങ്ങുന്നത് ശ്രദ്ധേയമാണ്. കണ്‍വന്‍ഷനോടനുബന്‌ധിച്ച്‌ എത്തുന്നവര്‍ക്ക്‌ വിനോദ സഞ്ചാരത്തിനുള്ള ക്രമീകരണങളും പ്രധാന സ്‌റ്റേഷനുകളില്‍ നിന്ന്‌ യാത്രാ സൗകര്യങളും നാഷണല്‍, ലോക്കല്‍ കമ്മറ്റികളുടെ നേത്രുത്വത്തില്‍ ചെയ്‌തു കഴിഞ്ഞു. പി.സി.എൻ.എ.കെ ആപ്ലീക്കേഷൻ ആൻഡ്രോയിഡ് ഫോണിലും ആപ്പിൾ ഫോണിലും 

ഡൗൺലോഡ് ചെയ്യുന്നവർക്ക് ഓരോ ദിവസത്തെയും പ്രോഗ്രാമുകൾ മുൻകൂട്ടി അറിയുവാൻ സാധിക്കും.
 

വിശ്വാസികള്‍ വളരെ ആഗ്രഹത്തോടും പ്രതീക്ഷയോടും, അതിലേറെ പ്രാര്‍ത്വനയോടും കാത്തിരുന്ന ദിവസങ്ങളാണു ഇനിവരാനുള്ളത്‌. ദൈവജനത്തിന്റെ ഒത്തുചേരലിന്റെയും കൂട്ടായ്‌മയുടെയും ആത്മീയ പരിപോഷണത്തിന്റെയും നല്ലദിനത്തെ വരവേല്‍ക്കാന്‍ മയാമി പട്ടണത്തിലുള്ള ദൈവസഭകളും വിശ്വാസിമക്കളും തയ്യാറായിക്കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ സൗകര്യങ്ങളും അമേരിക്കന്‍ / ഇന്ത്യന്‍ രീതിയില്‍ രുചികരമായ ഭക്ഷണവും നല്‍കുന്നതിനുള്ള ക്രമീകരണവും ഒരുങ്ങിക്കഴിഞ്ഞു. ആരംഭ ദിവസം യോഗാവാസനാമായിരിക്കും ഡിന്നർ ലഭ്യമാക്കുന്നതെന്ന് ഫുഡ് കോർഡിനേറ്റർ അറിയിച്ചു.

കോണ്‍ഫ്രന്‍സിലേക്ക്‌ കടന്നുവരുന്ന ദൈവമക്കള്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും ക്രമീകരിക്കുന്നതിനുവേണ്ടി നാഷണല്‍ കമ്മറ്റിയും ലോക്കല്‍ കമ്മറ്റിയും പരസ്‌പരം ഐക്യതയോടെ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.  കുറ്റമറ്റ നിലയിലുള്ള ഒരു കോൺഫ്രൻസ് നടത്തുക എന്ന ലക്ഷ്യത്തോടെയും സമർപ്പിത മനോഭാവത്തോടെ, നേത്യത്വ പാടവത്തോടെ ശക്തമായ സംഘാടക ശേഷിയുള്ള നാഷണൽ – ലോക്കൽ ഭാരവാഹികളാണ് കോൺഫ്രൻസ് നിയന്ത്രിക്കുന്നത്.ഇന്നയോളം അത്ഭുതകരമായി വഴി നടത്തിയ  കർത്താവായ യേശു ക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും ആശ്രയും മുറുകെ പിടിച്ച്, ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി 

നാഷണൽ കൺവീനർ റവ. കെ.സി ജോൺ, നാഷണൽ സെക്രട്ടറി ബ്രദർ വിജു തോമസ്, നാഷണൽ ട്രഷറാർ ബ്രദർ ബിജു ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ പാസ്റ്റർ ഫ്രാങ്ക്ളിൻ ഏബ്രഹാം, നാഷണൽ വുമൺസ് കോർഡിനേറ്റർ സിസ്റ്റർ അനു ചാക്കോ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള 

നാഷണൽ ഭാരവാഹികളോടൊപ്പം ലോക്കൽ കമ്മറ്റി പ്രവർത്തകരായ റ്റിനു മാത്യു, ഡാനിയേൽ കുളങ്ങര, പാസ്റ്റർ സാം പണിക്കർ, രാജൻ സാമുവേൽ, പാസ്റ്റർ മനു ഫിലിപ്പ് തുടങ്ങിയവർ പ്രാർത്ഥനയോടെ അഹോരാത്രം  കോൺഫ്രൻസിന്റെ വിജയത്തിനായി  പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 
 
മയാമി എയർപോർട്ടിൽ ഡിപ്പാർച്ചർ ടെർമിനലിൽ നിന്നും കൺവൻഷൻ സെന്ററിലേക്ക് ഡബിൾ ട്രീ ഹോട്ടൽ ഷട്ടിൽ സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. ഫോർട്ട് ലോഡർഡെയ്ൽ (FLL) എയർ പോർട്ടിൽ നിന്നും PCNAK 2019 എന്ന് എഴുതിയിട്ടുള്ള വാഹനങ്ങളിൽ കയറിയാൽ ഹോട്ടലിൽ എത്തിച്ചേരാം. വാഹന ഗതാഗത സൗകര്യങ്ങളുടെ വിവരങ്ങൾ അറിയുവാൻ ജിം മരത്തിനാൽ 863 529 6312, സാംജി ഗീവർഗീസ്  954 288 0801, എബി ജോസഫ് 954 397 0995 എന്നിവരെ ബദ്ധപ്പെടാവുന്നതാണ്.
പ്രസ്ലി പോൾ, ജേക്കബ് ബെഞ്ചമിൻ, ജ്യോതിഷ് ഐപ്പ് എന്നിവരുടെ നേത്യത്വത്തിൽ രജിസ്‌ട്രേഷൻ ക്രമീകരണങ്ങൾ പൂർത്തീകരിച്ചുവരുന്നു. പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, സ്റ്റാൻലി ജോസഫ്, ജോർജ് വർഗീസ്, ഐസക് വർഗീസ് എന്നിവരുടെ ചുമതലയിൽ  2018 ജൂലൈ 17 മുതൽ ആരംഭിച്ച പ്രയർ ലൈൻ പ്രാത്ഥനകൾ കോൺഫറൻസിന്റെ ഇതുവരെയുള്ള അനുഗ്രഹങ്ങൾക്ക് കാരണമായിത്തിർന്നുവെന്ന് കൺവീനർ പാസ്റ്റർ കെ.സി ജോൺ പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളിലെ പകൽ യോഗങ്ങളിൽ മാത്രമേ പ്രസിന്ധികരണങ്ങളുടെ പ്രകാശന കർമ്മങ്ങൾ നിർവ്വഹിക്കുകയുള്ളുവെന്ന് ഭാരവാഹികൾ അറിയിച്ചു.  
ദൈവജനത്തെ പല നിലകളിലും പ്രത്യാശയോടെ ഒരുക്കുന്ന ഈ മഹാസമ്മേളനം വിശ്വാസികളുടെയും ശുശ്രൂഷകരുടെയും പങ്കാളിത്വം കൊണ്ട് വൻ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികൾ. കോൺഫൻസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ്  നടന്നുവരുന്നതെന്ന് നാഷണൽ മീഡിയ കോർഡിനേറ്റർ കുര്യൻ സഖറിയ അറിയിച്ചു.  
മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ ത്യാഗമനോഭാവത്തോടെ നട്ടുവളർത്തിയ പി.സി.എൻ.എ.കെ എന്ന കൂട്ടായ്മ മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

കോൺഫ്രൻസുകളിൽ കലവറയില്ലാതെ ചൊരിയപ്പെടുന്ന ദൈവകൃപയും ദൈവമക്കളുടെ ഐക്യതയും എടുത്തു പറയേണ്ട  സുപ്രധാന ഘടകങ്ങളാണ്.

സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത 
 ആരാധനയോടും ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി സമ്മേളനം സമാപിക്കും.  

കൂടുതൽ വിവരങ്ങൾക്ക്: www.pcnakmiami.org  

 

LEAVE A REPLY

Please enter your comment!
Please enter your name here