പിസിഎൻഎകെ മയാമി:ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 16 വരെ നീട്ടി

0
1591

2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്‌ട്രേഷന്‍  ജൂൺ 16 വരെ  

ഫ്ളോറിഡ:  ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ  നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഓൺലൈൻ രജിസ്‌ട്രേഷന്റെ  അവസാന തീയതി ജൂൺ 10-ൽ നിന്നും ജൂൂൺ 16 ലേക്ക് നീട്ടിയതായി നാഷണൽ ഭാരവാഹികളായ പാസ്റ്റർ കെ.സി ജോൺ ഫ്ളോറിഡ, വിജു തോമസ് ഡാളസ്, ബിജു ജോർജ് കാനഡ  എന്നിവർ അറിയിച്ചു.  ഒട്ടേറെ വിശ്വാസികളുടെ ആവശ്യ പ്രകാരമാണ് ജൂൺ 16 ലേക്ക് നീട്ടിയത്.  ജൂൺ 16 നു ശേഷം കോൺഫ്രൻസ് സ്ഥലത്തെ കൗണ്ടറിലൂടെ മാത്രമേ രജിസ്ട്രേഷൻ ചെയ്യാനാവൂ.   ഏറ്റവും മെച്ചമായ നിലവാരത്തിൽ ഭക്ഷണവും താമസ സൗകര്യങ്ങളും നൽകുവാനുള്ള ക്രമീകരണ ങ്ങളാണ്  നാഷണൽ കമ്മറ്റിയും പ്രാദേശിക കമ്മറ്റിയും അടങ്ങിയ സംഘാടകർ ചെയ്തു വരുന്നത്.     പാട്ടുപുസ്തകത്തിൽ കൊടുക്കേണ്ട  പരസ്യങ്ങൾ ജൂൺ 10 നുളളിൽ ഇമെയിലിൽ അയക്കേണ്ടതാണ്. മിതമായ നിരക്കിൽ പരസ്യങ്ങൾ പാട്ടു പുസ്തത്തിൽ ചേർക്കുന്നതാണ്.

‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മൺകൂടാരങ്ങളിൽ’ (2കൊരി 4:7)'(“The Excellence of God’s Power in Us” 2 Corinthians 4:7.) എന്നതാണ് കോൺഫ്രൻസ്  ചിന്താവിഷയം.

ഇംഗ്ലീഷിലും മലയാളത്തിലും ഈ വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായ പ്രസംഗകർ വചന ശുശ്രൂഷ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.pcnakmiami.org

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here