കാനം അച്ചൻ പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കായി നിലകൊണ്ട അതികായകൻ : പിസിഎൻഎകെ

കാനം അച്ചൻ പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കായി നിലകൊണ്ട അതികായകൻ : പിസിഎൻഎകെ

ചിക്കാഗോ: കാനം അച്ചൻ പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കായി നിലകൊണ്ട അതികായകനും മാതൃകാ പുരുഷനും ആയിരുന്നെന്ന് പിസിനാക് നാഷണൽ കൺവീനർ പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ പ്രസ്താവിച്ചു.

യഥാർത്ഥ വിശ്വാസം പ്രസംഗിക്കുകയും അതുപോലെ ജീവിക്കുകയും ചെയ്ത കാനം അച്ചൻ ക്രിസ്തു ദൗത്യം ശരിയായി ഉദ്ഘോഷിക്കുകയും  പെന്തെക്കോസ്തു ഉപദേശങ്ങൾ സത്യസന്ധമായി മലങ്കരയിൽ പ്രചരിപ്പിക്കുുകയും ചെയ്ത മുന്നണി പോരാളിയായിരുന്നു. അഭിനിവേശമുള്ള ഒരു സുവിശേഷകൻ, ഉൾക്കാഴ്ചയുള്ള ഒരു ഗ്രന്ഥകർത്താവ് എന്ന നിലയിൽ  ശ്രദ്ധേയനായ ദൈവപുരുഷനായിരുന്നു അദ്ദേഹം.

കായംകുളം എംഎസ്എം കോളേജിൽ ഞങ്ങളുടെ പ്രയർ ഗ്രൂപ്പ്‌ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മേളനത്തിൽ സംസാരിക്കാൻ വന്ന ദിവസം ഞാൻ  ഓർക്കുന്നുവെന്നും ഹെബ്രോൻ ബൈബിൾ കോളേജിലെ വിദ്യാർത്ഥിയായിരിക്കെ, കുമ്പനാടിനടുത്തുള്ള കൺവെൻഷനുകളിൽ അദ്ദേഹത്തിൻ്റെ ശക്തമായ സന്ദേശം കേൾക്കാനുള്ള അവസരം തനിക്കും  സുഹൃത്തുക്കൾക്കും ലഭിച്ചുവെന്നും പാസ്റ്റർ ജോർജ് കെ സ്റ്റീഫൻസൺ പ്രസ്താവനയിൽ അറിയിച്ചു.

കാനം അച്ചൻ്റെ പഠിപ്പിക്കലുകളും ലേഖനങ്ങളും പുസ്തകങ്ങളും  വിജ്ഞാനപ്രദവും അനേകരെ ആത്മീയതയിലേക്ക് നയിക്കാനുതകി യെന്നും അദ്ദേഹം പറഞ്ഞു.

ദുഃഖിതരായിരിക്കുന്ന കുടുംബങ്ങൾക്കും സഭാ വിശ്വാസികൾക്കും ഉണ്ടായ അഗാധമായ നഷ്ടത്തിൽ PCNAK 2026 നാഷണൽ കമ്മിറ്റിയും ഷിക്കാഗോയിലെ സെലിബ്രേഷൻ ചർച്ചും അഗാധമായ ദുഃഖവും പ്രത്യാശയും അറിയിച്ചു.