അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ
ഏറ്റവും വലിയ സമ്മേളനത്തിനായി
മയാമി പട്ടണം ഒരുങ്ങി
‘ദൈവത്തിന്റെ അത്യന്തശക്തി നമ്മുടെ മൺകൂടാരങ്ങളിൽ’ (2കൊരി 4:7)'(“The Excellence of God’s Power in Us” 2 Corinthians 4:7.) എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയം. പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്‍കുന്നത്. മഹാസമ്മേളനത്തില്‍ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ്, യൂറോപ്പ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുമായി വിശ്വാസികളും സഭാ ശുശ്രുഷകന്മാരും വിവിധ സഭകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിക്കുന്ന ആത്മീയ നേതാക്കളും സംബന്ധിക്കും

ഫ്ളോറിഡ: അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡയിലെ മയാമി പട്ടണത്തിലുള്ള എയർപോർട്ട് കണ്വന്ഷന് സെന്ററിൽ ജൂലൈ 4 മുതല്‍ 7 വരെ നടക്കുന്ന 37 മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ അവസാനഘട്ട രജിസ്ട്രേഷനുകൾ പുരോഗമിക്കുന്നു. ശക്തമായ ആത്മപകര്‍ച്ചക്ക് വേണ്ടി കാത്തിരിക്കുന്ന വിശ്വാസ സമൂഹത്തെ ഒട്ടുംതന്നെ നിരാശപ്പെടുത്താന്‍ ഇടവരാത്ത രീതിയിലുള്ള അഭിഷക്തരായ ദൈവവചന പ്രഭാഷകരാണു ഈവര്‍ഷത്തെ കോണ്ഫ്രന്സില് മുഖ്യ പ്രാസംഗികരായി എത്തിച്ചേരുന്നത്.
പി.സി.എൻ.എ.കെ നാഷണൽ കൺവീനർ റവ. കെ.സി.ജോൺ 4 ന് വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് മഹാസമ്മേളനം ഉത്ഘാടനം ചെയ്യും. ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ ഓവർസീയർ റവ.ഡോ. ടിം ഹിൽ, പാസ്റ്റർമാരായ ബാബു ചെറിയാൻ, പ്രിൻസ് തോമസ് റാന്നി, റവ. പി.എസ് ഫിലിപ്പ്, ഡോ. വൽസൻ ഏബ്രഹാം, പാസ്റ്റർ റെജി ശാസ്താംകോട്ട തുടങ്ങിയവരെ കൂടാതെ അമേരിക്കയിലെയും കേരളത്തിലെയും മറ്റ് പ്രഗത്സരായ പ്രാസംഗികരും ദൈവ വചന ശുശ്രൂഷകൾ നടത്തും. റവ.ജോൺ ഡോർട്ടി യുവജന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 5 വരെയും ശനി രാവിലെ 8 മുതൽ 10.30 വരെയും രണ്ട് സെക്ഷനുകളായി നടത്തുന്ന സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ആൻസി ജോർജ് ആലപ്പാട്ട് (ബഹറിൻ) പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ഡോ. വിജി തോമസിന്റെ നേതൃത്വത്തിൽ ആരോഗ്യ സെമിനാർ ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
നാല് ദിവസമായി സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനില്‍ ദിവസവും ബൈബിള്‍ ക്ലാസ്സ്, പൊതുയോഗം, ഉണര്‍വ്വ് യോഗം, യുവജനസമ്മേളനം, സുവിശേഷ യോഗം തുടങ്ങിയവ ഉണ്ടായിരിക്കും. ശുശ്രൂഷകന്മാരുടെ പ്രത്യേക സമ്മേളനങ്ങളും, യൂത്ത് വര്‍ഷിപ്പ്, റൈറ്റേഴ്സ് ഫോറം, ഗ്ലോബൽ പ്രയർ ഫെലോോഷിപ്പ് യോഗം, ആൻറമാൻ പ്രവാസി സംഗമം, സ്പോര്‍ട്സ്, തുടങ്ങിയുള്ള ഓരോ മീറ്റിംഗുകളും വ്യത്യസ്തമായ രീതിയില്‍ ആത്മീയ ഉത്തേജനം ലഭ്യമാക്കുന്ന തലത്തില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. വചനധ്യാനം, വുമണ്‍സ് ഫെലോഷിപ്പ്, കുട്ടികളുടെ യോഗങ്ങള്‍, ധ്യാന സമ്മേളനങ്ങള്‍ എന്നിവയും, സമാപനദിവസമായ ഞായറാഴ്ച സംയുക്ത ആരാധനയും, ഭക്തിനിര്‍ഭര്‍മായ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും.