പിസിനാക് സ്പോർട്സ് മിക്സ്ഡ് ഡബിൾസിൽ തിളക്കമാർന്ന വിജയവുമായി പ്രിയാ വെസ്ലിയും ജോൺസ് ഉമ്മനും

പിസിനാക് സ്പോർട്സ് മിക്സ്ഡ് ഡബിൾസിൽ തിളക്കമാർന്ന വിജയവുമായി പ്രിയാ വെസ്ലിയും ജോൺസ് ഉമ്മനും

വാർത്ത: ബോബി ഇടപ്പാറ

ഹൂസ്റ്റൺ: 39 മത് പിസിനാക് കോൺഫറൻസിനോട് അനുബന്ധിച്ച് ഹൂസ്റ്റണിൽ നടന്ന ബാഡ്മിന്റൺ ടൂർണമെൻ്റിൽ മിക്സഡ് ഡബിൾസിൽ പ്രിയ വെസ്ലിയും ജോൺസ് ഉമ്മനും (ഡാളസ് ) നാഷണൽ വിജയികളായി. ആൻഡ്രൂ ജോർജും പ്രിസില്ല ജോർജും  (കണക്ടിക്കറ്റ് ) റണ്ണറപ്പുകളായി.

മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ജെസ്വിൻ ജെയിംസും ബോവസ് ബാബുവും ( ഹൂസ്റ്റൺ ) നാഷണൽ വിജയികളായി. ജോൺസ് ഉമ്മനും ബെർജിൻ ജോണും ( ഡാളസ്) റണ്ണറപ്പുകളായി.