പി.സി.എൻ.എ.കെ: പ്രി കോൺഫറൻസ് ലീഡർഷിപ്പ് ദ്വിദിന സെമിനാർ  

0
535

വാർത്ത: നിബു വെള്ളവന്താനം

ഫ്ളോറിഡ: പി.സി.എൻ.എ.കെ പ്രീ കോൺഫറൻസ് ലീഡർഷിപ്പ് ദ്വിദിന സെമിനാർ ജൂലൈ 3 ബുധനാഴ്ച  വൈകുന്നേരം 5 മുതൽ മയാമി എയർപോർട്ട് ഹോട്ടൽ ഹിൽട്ടൺ കൺവൻഷൻ സെൻററിൽ നടക്കും.

വിശ്വാസ സമൂഹത്തിൽ നിന്നുമുള്ള ശക്തരായ ആത്മീയ നേതാക്കൾക്കായി സംഘടിപ്പിച്ചിട്ടുള്ള സെമിനാറിന്റെ മുഖ്യ ചിന്താവിഷയം പരസ്പര ജ്ഞാനവും ആത്മീയ അധികാരവും എന്നുള്ളതാണ്. നേതൃത്വ ബോധവൽക്കരണം ഉയർത്തുക എന്നതാണ് ലക്ഷ്യം.

ശുശ്രൂഷകന്മാരും യുവജന നേതൃത്വവുമൊക്കെ സമൂഹത്തിൽ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുവാനും നല്ല നാളെയുടെ വാഗ്ദാനങ്ങളായി രാജ്യ പുരോഗതിക്കായി മാറ്റിയെടുക്കപ്പെടുവാനുമാണ് ലീഡർഷിപ്പ് സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

മൂന്നു സെഷനുകളിലായി 15 ലധികം വിഷയ അവതരണങ്ങൾ ഉണ്ടാകും.  ഇൻററാക്റ്റീവ് സെഷനുകളിൽ വ്യക്തിപരമായ സമഗ്രത – നേതൃത്വത്തിന്റെ അടിത്തറ -പാസ്റ്ററൽ ലീഡർഷിപ്പ് – ഒരു ദാസന്റെ ഹൃദയം – ആത്മീയ അതോറിറ്റി ലീഡർഷിപ്പ് – ബൈബിൾ ഉപദേശങ്ങൾ – മാനസികാരോഗ്യം, കുടുംബം, വിവാഹം തുടങ്ങി വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യം ലഭിച്ചവർ ക്ലാസുകൾ എടുക്കും.

കൂടുതൽ വിവരങ്ങൾക്ക് www.tinyurl.com/pcnakconf അല്ലെങ്കിൽ 781.223.0082 / 203.482.6494. എന്ന നമ്പറിൽ ബദ്ധപ്പെടാവുന്നതാണ്. 15 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക്  50 ഡോളർ ആയിരിക്കും രജിസ്ട്രേഷനെന്ന് ഭാരവാഹികൾ അറിയിച്ചു.

പി.സി.എൻ.എ.കെ ബോസ്റ്റൺ കോൺഫ്രൻസ്  കൺവീനർ റവ. ബഥേൽ ജോൺസൺ,  നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു, ട്രഷറാർ ബ്രദർ ബാബുക്കുട്ടി ജോർജ്, കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള, യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, ലേഡീസ് കോർഡിനേറ്റർ സിസ്റ്റർ ആശാ ഡാനിയേൽ തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള 2018 പി.സി.എൻ.എ.കെ  കമ്മറ്റിയാണ് പരിപാടിയുടെ മുഖ്യ സംഘാടകർ.

പാസ്റ്റർ കെ.സി.ജോൺ ഫ്ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.

Advertisement

ഫ്ലോറിഡ: ജൂലായ് 4 മുതൽ 7വരെ മയാമിയിൽ നടക്കുന്ന പി.സി.എൻ.എ. കെ കോൺഫ്രൻസിന്റെ മുന്നോടിയായി ജൂലൈ 3, 4 തിയതികളിൽ ലീഡേഴ്സ് സെമിനാർ നടക്കും.

ജൂലൈ 3 ന് വൈകിട്ട് 5 നു തുടങ്ങുന്ന ഏറെ പ്രത്യേകതയും പ്രാധാന്യവുമുള്ള ഈ പ്രീ – കോൺ        ഫറൻസ് സെമിനാർ ജൂലൈ 4 നു ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സെഷനോടെ സമാപിക്കും.

പാസ്റ്റേഴ്സ്, സണ്ടേസ്കൂൾ ലീഡേഴ്സ്, യുവജന പ്രവർത്തകരും നേതൃത്യനിരയിലുള്ളവർ, സഭാ സംഘടന ലീഡേഴ്സ്, ലേഡീസ് മുൻനിര പ്രവർത്തകർ തുടങ്ങി നേതൃതലത്തിൽ പ്രവർത്തിക്കു ന്നവർക്ക് പങ്കെടുക്കാം.

കാലിക പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭരായവർ ക്ലാസെടുക്കും.
കഴിഞ്ഞ വർഷത്തെ 36 മത് കോൺഫ്രൻസ് ഭാരവാഹികളും ഇപ്രാവശ്യത്തെ ഭാരവാഹികളും സംയുക്തമായാണ് ലീഡേഴ്സ് സെമിനാർ സംഘടിപ്പിക്കുന്നത്.

50 ഡോളറാണ് രജിസ്ട്രഷൻ ഫീ. മെച്ചമായ ഭക്ഷണവും താമസ സൗകര്യവും സംഘാടകർ ഒരുക്കും. ജൂൺ 5 ന് മുമ്പ് രജിസ്ട്രേഷൻ ചെയ്യുന്നവർക്കാണ് ഈ സൗജന്യ റേറ്റിൽ  സൗകര്യങ്ങൾ ലഭിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക്: pcnakmiami.org

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here