PCNAK Twenty 20 : ആത്മീയ സംഗമവും സംഗീത സായാഹ്നവും നവം. 16ന് ഡാളസിൽ

0
429

വാർത്ത: രാജൻ ആര്യപ്പള്ളിൽ

ഡാളസ്: 2020 ജൂലൈ 2 മുതൽ 5 വരെ പെൻസിൽവേനിയയിലെ ലാഞ്ചസ്റ്ററിൽ നടക്കുന്ന 38-ാമത് പിസിഎൻഎകെ കോൺഫറൻസിന്റെ പ്രമോഷണൽ മീറ്റിംഗിന്റെ ഭാഗമായി ആത്മീയ സംഗമവും സംഗീത ശുശ്രൂഷയും നവംബർ 16 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഐ.പി.സി. ഫെബാൻ ഡാളസ്, 1751
വാൾ സ്ട്രീറ്റ്, ഗാർലൻണ്ട്, ടെക്സാസ് 75041 ൽ നടക്കും.  

2020 പി.സി.എൻ.എ.കെ നാഷണൽ ഭാരവാഹികളായ പാസ്റ്റർ റോബി മാത്യു (നാഷണൽ കൺവീനർ),
ബ്രദർ വിൽസൻ യോഹന്നാൻ (നാഷണൽ സെക്രട്ടറി), ബ്രദർ  വിൽസൻ തരകൻ (നാഷണൽ
ട്രഷറർ), ബ്രദർ ഫിന്നി ഫിലിപ്പ് (നാഷണൽ യൂത്ത് കോർഡിനേറ്റർ), എന്നിവർ നേത്യത്വം നൽകും.

ഡാളസ് പട്ടണത്തിലുള്ള വിവിധ സഭകളിൽ നിന്നുള്ള ഗായക സംഘത്തെ കൂടാതെ
 വേർഷിപ്പ് ലീഡർ പാസ്റ്റർ സോമു ചെറിയക്ക് ചെരുവത്തൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here