പി സി എൻ എ കെ : പ്രമോഷണൽ മീറ്റിംഗ് ചിക്കാഗോയിൽ

0
1312

കുര്യൻ ഫിലിപ്പ് ചിക്കാഗോ

ചിക്കാഗോ: ജൂലൈ 4 മുതൽ 7വരെ മയാമിയിൽ നടക്കുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ പ്രമോഷണൽ മീറ്റിംഗ് മാർച്ച് 16ന് വൈകിട്ട് നാലിനു പ്രോസ്പെക്ടിലുള്ള ഗിൽഗാൽ പെന്തെക്കോസ്ത് അസംബ്ളിയിൽ 
നടക്കും.

നാഷണൽ ഭാരവാഹികളായ പാസ്റ്റർ കെ.സി ജോൺ ഫ്ലോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ( നാഷണൽ സെക്രട്ടറി), ബിജു ജോർജ് ( നാഷണൽ ട്രഷറാർ), ഫ്രാങ്ക്ളിൻ ഏബ്രഹാം (യൂത്ത് കോർഡിനേറ്റർ) സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവർ പങ്കെടുക്കും.
സജി കുര്യൻ, ക്രിസ്റ്റീനാ ജോസഫ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
എഫ് .പി.സി.സി. കൺവീനർ പാസ്റ്റർ ബിജു വിൽസൻ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ചിക്കാഗോയിലെ മുൻ പി സി എൻ എ കെ പ്രതിനിധികളെ ആദരിക്കും.
ജോൺസൻ ഉമ്മൻ, സൂസൻ ബി മാത്യു, വിൽസി ഏബ്രഹാം എന്നിവർ നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here