പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്ക: കൺവൻഷനും സംയുക്ത ആരാധനയും ജൂൺ 21 മുതൽ

0
767
മുഖ്യ പ്രസംഗകൻ റവ.ടി.എ വർഗീസ്
ഭാരവാഹികളായ പാസ്റ്റർ മാത്യു ശാമുവേൽ ഡാളസ് (പ്രസിഡണ്ട്), പാസ്റ്റർ രാജൻ കുഞ്ഞ് (വൈസ് പ്രസിഡണ്ട്), ജേക്കബ് സക്കറിയ (സെക്രട്ടറി), ഫിന്നി അലക്സ് (ട്രെഷെറാർ) മേരി ഈപ്പൻ (ലേഡീസ് കോർഡിനേറ്റർ), ജോഷ്വാ തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ

വാർത്ത: വെസ്ളി മാത്യു ഡാളസ്

ന്യൂയോർക്ക്: ഇന്ത്യൻ പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് അമേരിക്കയുടെ 23- മത് കൺവൻഷനും സംയുക്ത രാധനയും ജൂൺ 21 മുതൽ 23 വരെ ന്യൂയോർക്കിൽ നടക്കും. റവ.ടി.എ വർഗീസ് മുഖ്യ പ്രസംഗകനായിരിക്കും. മർത്തോമ സഭയിലെ മിഷൻ പ്രവർത്തനങ്ങളുടെ ഡയറക്ടർ ആയി ശക്തമായ നേതൃത്വം വഹിച്ച റവ.ടി.എ വർഗീസ് അച്ചൻ 2018ൽ വിശ്വാസ സ്നാനമേറ്റ് പെന്തെക്കോസ്തു അനുഭവത്തിലെത്തി. വിവിധ രാജ്യങ്ങളിൽ ശുശ്രൂഷകളിലും നോർത്ത് ഇന്ത്യയിൽ സുവിശേഷ വ്യാപനത്തിലും ശക്തമായി പ്രവർത്തിക്കുന്നു.

ക്യൂൻസ് ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിൽ വെള്ളി, ശനി ദിവസങ്ങളിലും ഡിയർ പാർക്കിൽ ഞായറാഴ്ച സഭായോഗവും നടക്കും.
രാത്രി യോഗങ്ങൾ, നേതൃത്വ പ0ന വേദി, യുവജന സമ്മേളനം, വനിതാ സമ്മേളനം തുടങ്ങിയവ ഈ വർഷത്തെ പ്രത്യേകതയാണ്.

പാസ്റ്റർ മാത്യു ശാമുവേൽ ഡാളസ് (പ്രസിഡണ്ട്), പാസ്റ്റർ രാജൻ കുഞ്ഞ് (വൈസ് പ്രസിഡണ്ട്), ജേക്കബ് സക്കറിയ (സെക്രട്ടറി), ഫിന്നി അലക്സ് (ട്രെഷെറാർ) മേരി ഈപ്പൻ (ലേഡീസ് കോർഡിനേറ്റർ), ജോഷ്വാ തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന പ്രവർത്തക സമിതിത്വം നല്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here