ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന് പുതിയ ഭാരവാഹികൾ 

ഐപിസി പാലക്കാട് നോർത്ത് സെൻ്ററിന് പുതിയ ഭാരവാഹികൾ 

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൻ്റെ പുതിയ ഭാരവാഹികളെ (2024-25) തിരഞ്ഞെടുത്തു.

ജൂലൈ 13 ന് ചുങ്കം ഐപിസി എബനേസർ സഭയിൽ നടന്ന ജനറൽ ബോഡിയിൽ പാസ്റ്റർ കെ.വി.സാം അധ്യക്ഷത വഹിച്ചു. ശുശ്രൂഷകൾക്ക് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളെയും പുത്രിക സംഘടനകളുടെ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 

പാസ്റ്റർ എം. വി. മത്തായി (പ്രസിഡൻ്റ്), പാസ്റ്റർ കെ.വി. സാം (വൈസ് പ്രസിഡൻ്റ്), പാസ്റ്റർ സിജു കെ. (സെക്രട്ടറി), കെ.വി. ജോർജുകുട്ടി (ജോയിൻ്റ് സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു (ട്രഷറർ), ഇവാ.തോമസ് ജോർജ് (പബ്ലിസിറ്റി കൺവീനർ),  ഇവാ.യേശുദാസൻ പി.ജി(ഓഡിറ്റർ) എന്നിവരെ സെൻ്ററിൻ്റെ എക്സിക്യൂട്ടീവ് സ് ആയും സൺഡേ സ്കൂൾ ഭാരവാഹികളായി ഇവാ. സുബ്രഹ്മണ്യൻ (സൂപ്രണ്ട്), ഇവാ. പ്രദീഷ് പൗലോസ് (സെക്രട്ടറി), ഇവാ. സിജോ പി.പി.(ട്രഷറർ) എന്നിവരെയും

പിവൈപിഎ ഭാരവാഹികളായി ഇവാ. മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്) ഇവാ. ബിജോ ചാക്കോ (സെക്രട്ടറി), പാസ്റ്റർ എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരെയും ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായി പാസ്റ്റർ ഷിജു വി.പി. (കൺവീനർ), പാസ്റ്റർ സാബു (സെക്രട്ടറി) പാസ്റ്റർ സജി എബ്രഹാം (മിഷൻ ബോർഡ് ചെയർമാൻ), പാസ്റ്റർ ഫിന്നി മാത്യൂ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

വാർത്ത: പാസ്റ്റർ ഷാജി പി.ടി. പെരിന്തൽമണ്ണ