തച്ചമ്പാറയിൽ ശുശ്രൂഷകരുടെ സ്നേഹ സംഗമം ഒക്ടോ. 7 ന്

തച്ചമ്പാറയിൽ ശുശ്രൂഷകരുടെ സ്നേഹ സംഗമം ഒക്ടോ. 7 ന്

മണ്ണാർക്കാട് : മണ്ണാർക്കാട് താലൂക്കിന്റെ വിവിധ സഭകളിൽ കർത്താവിന്റെ വേലയിൽ കഠിനാധ്വാനം ചെയ്യുകയും ദൈവമക്കളുടെ ഐക്യതക്കായി പ്രയത്നിക്കുകയും സഹകരിക്കുകയും ചെയ്തവരുടെ  സ്നേഹ സംഗമം തച്ചമ്പാറ ഐപിസി ഹെബ്രോൻ ഹാളിൽ ഒക്ടോബർ 7 ന് തിങ്കളാഴ്ച രാവിലെ10  മുതൽ  നടക്കും.

മണ്ണാർക്കാട് വളരെ വർഷങ്ങൾ പ്രവർത്തിച്ച് ദൈവനിയോഗങ്ങളാൽ മറ്റു സ്ഥലങ്ങളിലേക്ക് മാറി പോയ ദൈവദാസൻമാർ ഒന്നിച്ച് കൂടി പ്രർത്ഥിക്കാനും .അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും ഒത്തുചേരും.

മണ്ണാർക്കാട് താലൂക്കിൽ പ്രവർത്തിച്ചവർക്ക് ഇതിൽ വന്ന് സംബന്ധിക്കുവാൻ സാവകാശം ഉണ്ട്.  ബന്ധപ്പെടുക:.  9847414137., 9947039021